ഷാർജ: ആധുനിക ലോകത്ത് മാതൃകയാക്കേണ്ട മാതൃക ജീവിതമായിരുന്നു ഉമ്മൻചാണ്ടി എന്ന മഹാനിൽ കൂടി നാം അനുഭവിച്ചതെന്ന് ഫാദർ ലിബിൻ എബ്രഹാം അഭിപ്രായപ്പെട്ടു. തന്നോടൊപ്പംജീവി വിക്കുന്നവർക്ക് ആശ്വാസം നൽകുവാനും വഴികാട്ടി ആകുവാനും കഴിയുകയെന്നത് പ്രത്യേക ദൈവാനുഗ്രഹം കിട്ടുന്നവർക് ലഭിക്കുന്ന ഗുണമാണെന്നും ആധുനിക തലമുറക്ക് ഉമ്മൻചാണ്ടിയുടെ ജീവിതത്തിൽ നിന്ന് നിരവധി ഗുണങ്ങൾ പഠിച്ചു പകർത്താനുണ്ടെന്ന്
ഷാർജ ഐ.എ.എസിൽ ഒ.സി. കെയർ യു.എ.ഇ ഉമ്മൻ ചാണ്ടി വേണ്ടിക്ക് സംഘടിപ്പിച്ച പ്രാർത്ഥനക്ക് നേതൃത്വം നൽകി അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.ഐ.എ.എസ് വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ.പ്രസിഡണ്ട് ശുഹൈബ് തങ്ങൾ, ദർസന പ്രസിഡണ്ട് സി.പി.ജലീൽ, ഐ.ഒ.സി.ജനറൽ സിക്രട്ടറി ഫസിലുദ്ദീൻ ശുര നാട്, ഇൻക്കാസ് ദുബൈ വൈസ് പ്രസിഡണ്ട് ഷെംസീർ നാദാപുരം, ചിരന്തന ജനറൽ സിക്രട്ടറി ടി.പി.അശറഫ് ,ജോയി, സജിത്ത് ആലപ്പുഴ എന്നിവർ സംസാരിച്ചു.
ചിത്രകാരൻ ഫിറോസ് അജ്മാൻ വരച്ച ഉമ്മൻ ചാണ്ടിയുടെ ചിത്രം ചടങ്ങിൽ പ്രകാശനം ചെയ്തു.
സാം വർഗ്ഗീസ് സ്വാഗതവും ഹസ്സൻ തിരുവനന്തപുരം നന്ദി പറഞ്ഞു.