യുഎഇയിൽ ഏപ്രിലിൽ ഉണ്ടായ മഴക്കെടുതിയിൽ വീടുകൾ നശിച്ചവർക്ക് നഷ്ടപരിഹാര തുക 50,000 ദിർഹമായി ഉയർത്തുമെന്ന് ഷാർജ ഭരണാധികാരി ഇന്ന് പ്രഖ്യാപിച്ചു
ഷാർജ സർക്കാർ മീഡിയ ബ്യൂറോയുടെ കണക്കനുസരിച്ച് 618 മഴക്കെടുതി കേസുകളിൽപെട്ടവർക്ക് ഇതുവരെ നഷ്ടപരിഹാരത്തുകയുടെ പ്രയോജനം നേടിയിട്ടുണ്ട്.
നഷ്ടപരിഹാരത്തിനായി 15,330,000 ദിർഹമാണ് ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകരിച്ചിരിക്കുന്നത് . തുക ഗുണഭോക്താക്കൾക്ക് ഉടൻ വിതരണം ചെയ്യണമെന്ന് ഭരണാധികാരി ഷാർജ സാമൂഹിക സേവന വകുപ്പിന് നിർദ്ദേശം നൽകി.