Gulf

മലയാളി നേഴ്സുമാരുടെ കൂട്ടായ്മ എമിറേറ്റ്സ് മലയാളി നേഴ്സസ് ഫാമിലി നേഴ്സസ് ഡേ ഔട്ട് നടത്തി

Published

on

മലയാളി നേഴ്സുമാരുടെ കൂട്ടായ്മ എമിറേറ്റ്സ് മലയാളി നേഴ്സസ് ഫാമിലി യുടെ വാർഷിക ദിനത്തോടനുബന്ദിച്ച് നേഴ്സസ് ഡേ ഔട്ട് നടത്തി. ഇ എം എൻ എഫ് പ്രസിഡൻറ്റ് ശ്രീ സിയാദ് കെ ജമാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ട്രഷറർ അനീഷ് മാത്യു സ്വാഗതവും പ്രോഗ്രാം കൺവീനർ കണ്ണൻ ക്രതജ്ഞതയും അവതരിപ്പിച്ചു.

മുവ്വായിരത്തോളം നേഴ്സുമാർ പൻകെടുത്ത പരിപാടി കോൺസുലേറ്റ് ജനറൽ ഓഫ് ഇൻഡ്യ – കോൺസുൽ
ശ്രീമതി ടാഡു മാമു . ഐ എഫ് എസ് ഉത്ഘാടനം ചെയ്തു.
യുഏയിൽ മുപ്പതിലധികം വർഷം സേവനമനുഷ്ടിച്ച് പതിനാലോളം മുതിർന്ന നേഴ്സുമാരെ വേദിയിൽ ആദരിച്ചു. തുടർന്ന സംസാരിച്ച കോൺസുൽ
അസോസിയേഷൻ്റെ നല്ല പ്രവർത്തനങ്ങൾക്ക് അഭിനന്ദനം അറിയിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കോൺസുലേറ്റ് ജനറൽ ഓഫ് ഇൻഡ്യ യുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു.

ശ്രീ നിസാർ തളൻകര,
(ഷാർജ ഇൻഡ്യൻ അസ്സോസിയേഷൻ പ്രസിഡൻ്റ്.
സലാം പാപ്പിനിശ്ശേരി ( സിഇഒ യാബ് ലീഗൽ സർവീസസ്) , മാത്തുക്കുട്ടി കഡോൺ ( ചെയർമാൻ എൻ ടി വി) , ഐഷ അബ്ദുൽ റഹ്മാൻ അബ്ദുള്ള ( യുഏഈ നാഷ്ണൽ ഇൻഫ്ളുവെൻസർ) എന്നിവർ മുഖ്യാതിഥികളായിരുന്നു.ഡോക്ടർ ജിയാൻ (നികായ് ഇലക്ട്രോണിക്സ് ,) ബിലാൽ പ്രൊഡക്റ്റ് മാനേജർ സ പിൽ പെർഫിയം നാഗരാജ് റാഊ ( ബീമാ ഗോൾഡ് മനേജിംഗ് ഡയറക്ടർ) ,ശ്രീ ജുബി കുരുവിള ( ഇക്വറ്റി പ്ളസ് എം ഡിഗോൾഡ് എഫ് എം ആർ ജെ മീര ആർ ജെ സമീറ എന്നിവർ ആശംസ അറിയിച്ചു.തുടർന്ന് ഇ എം എൻ എഫ് നേഴ്സുമാരുടേയും കുട്ടികളുടേയും കലാപരിപാടികളും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version