മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കു പിറന്നാൾ ആശംസകള്‍ നേരുകയാണ് മലയാള സിനിമാ ലോകവും ആരാധകരും. പതിവുപോലെ അർദ്ധരാത്രി കൊച്ചിയിലെ മമ്മൂട്ടിയുടെ വീടിനു മുന്നിൽ ആരാധകര്‍ തടിച്ചു കൂടിയിരുന്നു. എന്നാൽ ഇത്തവണ ചെന്നൈയിൽ മകൻ ദുൽഖർ സൽമാനും കുടുംബത്തിനുമൊപ്പമായിരുന്നു പിറന്നാൾ ആഘോഷം.
ദുൽഖറിനും കൊച്ചുമകൾ മറിയത്തിനും കേക്ക് നൽകുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തന്റെ വീടിനു മുന്നിൽ പിറന്നാൾ ആശംസകൾ നൽകാനെത്തിയ ആരാധകരെയും താരം നിരാശനാക്കിയില്ല. കൃത്യം 12 മണിക്കു തന്നെ വിഡിയോ കോളിലൂടെ എത്തി ആരാധകർക്കൊപ്പം തന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചു.ഗൗതം മേനോൻ സിനിമയിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷമായിരുന്നു മമ്മൂട്ടി ചെന്നൈയിലേക്കു തിരിച്ചത്.