മരണത്തെ അതിജീവിക്കുക എന്ന സ്വപ്നം പൂവണിയും എന്ന വിശ്വാസത്തിൽ അമേരിക്കൻ കോടീശ്വരനായ ബ്രയാൻ ജോൺസൻ . അതിനായി തൻ്റെ സ്വന്തം ശരീരത്തിൽ വിവിധ തരത്തിലുള്ള പരീക്ഷണം നടത്തിവരികയാണ് അദ്ദേഹം. ഫോട്ടോകളും വീഡിയോകളും പങ്ക് വച്ച് 10 വയസുവരെ കുറയ്ക്കാൻ സാധിച്ചു വെന്നാണ് അവകാശപ്പെടുന്നത്.
അത്യാധുനിക മൂലകോശ ചികിത്സയിലൂടെ തൻ്റെ ജീവശാസ്ത്രപരമായ പ്രായം കുറച്ച് കൂടുതൽ കാലം ജീവിക്കാൻ വേണ്ടി മരണത്തെ തള്ളി നീക്കാൻ സ്വന്തം ശരീരത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തിവരികയാണ്. അതിനായി പല രാജ്യങ്ങളിൽ നിന്നുമുള്ള 30 തിൽ പരം പ്രശസ്ഥ ഡോക്ടർമാരെ തൻ്റെ വീട്ടിൽ തന്നെ നിയമിച്ചു കൊണ്ട് പല തരത്തിലുള്ള പരീക്ഷണങ്ങൾ തുടങ്ങി. രണ്ടു വർഷം നീണ്ട പരീക്ഷണ ജീവിതത്തിൽ താൻ വിജയിച്ചുവെന്നും 10 വയസ് കുറയ്ക്കാൻ സാധിച്ചുവെന്നും അവകാശപ്പെടുന്നു. ബ്ലൂ പ്രിൻ്റ് എന്ന കബനി സ്ഥാപിച്ചാണ് ഇത്തരത്തിലൊരു പ്രക്യാപനം നടത്തിയത്. 47 എന്ന ബയോളജിക്കൽ പ്രായം 37 വയസായി കുറയ്ക്കാൻ സാധിച്ചത് എങ്ങനെയെന്ന് അദ്ദേഹം വിശധീകരിക്കുന്നുണ്ട് പുലർച്ചെ 4.30 ന് ഉറക്കമെഴുന്നേറ്റ് ഒരു മണിക്കൂർ സമയം വ്യായാമം ചെയ്ത് 6 മണിക്ക് പ്രത്യേകം തയ്യാറാക്കിയ ബ്രെയ്ക്ക് ഫാസ്റ്റ് കഴിച്ച് വീണ്ടും 3 മണിക്കൂർ വ്യായാമം ചെയ്ത് 11 മണിക്ക് വീണ്ടും ഭക്ഷണം കഴിക്കും പിന്നീട് അന്നേ ദിവസം ഭക്ഷണമില്ല പക്ഷേ പിന്നീട് പലതരത്തിലുള്ള ഹെൽത്തിനാവശ്യമായ മരുന്നുകൾ കഴിക്കുന്നുണ്ട് 24 മണിക്കൂറു0 നിരവധി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇദ്ദേഹം. ഇത്തരത്തിൽ തൻ്റെ പ്രായം കുറയ്ക്കാനായി ഇദ്ദേഹം മില്യൻ കണക്കിന് ഡോളറാണ് ചിലവാക്കുന്നത് തൻ്റെ ബയോളജിക്കൽ പ്രായം 19 വയസായി കുറച്ചു കൊണ്ടു വരുകയാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം. മരണമില്ലാതെ 500 വർഷം ജീവിക്കുക എന്ന വിചിത്രമായ ആഗ്രഹമാണ് ഇദ്ദേഹം പറയുന്നത്.