India

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; കുക്കിവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടു

Published

on

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. ചുരാചന്ദ്പൂരില്‍ കുക്കിവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. മെയ്‌തെയ് വിഭാഗത്തിലുള്ളവരായിരുന്നു കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളില്‍ കുക്കി വിഭാഗത്തിലുള്ളവരുടെ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. അതിനിടെ ബിഷ്ണുപൂരില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആയുധപ്പുര മെയ്‌തെയ് വിഭാഗം കയ്യേറിയിരുന്നു.

മുന്നൂറിലധികം തോക്കുകളാണ് ജനക്കൂട്ടം കവര്‍ന്നത്. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ജനക്കൂട്ടം കവര്‍ന്നത്. എകെ 47, ഇന്‍സാസ്, എംപി 3 റൈഫിള്‍സ് തുടങ്ങിയവ ജനക്കൂട്ടം കവര്‍ന്നു. 15,000 വെടിയുണ്ടകളും കൊള്ളയടിച്ചതായി റിപ്പോര്‍ട്ടുണ്ട്. അരകിലോമീറ്റര്‍ ദൂരം പ്രഹരശേഷിയുള്ള 7.62 എംഎംഎസ് എല്‍ആര്‍ 195 എണ്ണം ജനക്കൂട്ടം കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. 124 ഹാന്‍ഡ് ഗ്രനേഡുകളും അനവധി ബോംബുകളും ജനക്കൂട്ടം കവര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version