World

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു മുതൽ പൊതുദർശനത്തിന് വെക്കും

Published

on

വത്തിക്കാൻ സിറ്റി: അന്തരിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു മുതൽ പൊതുദർശനത്തിന് വെക്കും. ഇന്നു മുതൽ മൂന്നു ദിവസമാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കുക.

വത്തിക്കാൻ പ്രാദേശിക സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 മുതൽ രാത്രി 11.30 വരെ) വിശ്വാസികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. വിവിധ ലോകനേതാക്കളും മതനേതാക്കളും അന്ത്യോപചാരം അർപ്പിക്കാനെത്തും.

വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി) ബെനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷകൾ ആരംഭിക്കും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടക്കുന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. ബനഡിക്ട് പാപ്പായുടെ താൽപര്യപ്രകാരം ചടങ്ങുകളെല്ലാം ലളിതമായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version