മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബ് താരം ജയിംസ് ഡൊണാൾഡ്‌സൺ ദുബായിലെ ബുർജ് ഖലീഫ കീഴടക്കി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ മിസ്റ്റർ ബീസ്റ്റ് കയറിയ വിഡിയോ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.
“ഞാൻ അത് ചെയ്തു! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്‍റെ മുകളിലാണ് ഞാൻ നിൽക്കുന്നത്. ഇത് ഭയപ്പെടുത്തുന്നതാണ്! ഞാൻ താഴേക്ക് നോക്കാൻ പാടില്ലായിരുന്നു-ഇത് ഭയപ്പെടുത്തുന്നതാണ്. ’’– ബുർജ് ഖലീഫയുടെ മുകളിലെത്തിയ മിസ്റ്റർ ബീസ്റ്റ് പറഞ്ഞു.
മിസ്റ്റർ ബീസ്റ്റ് $1 മുതൽ $500,000 വരെ ചെലവ് വരുന്ന വിവിധ യാത്രാനുഭവങ്ങൾ പരീക്ഷിച്ച വിഡിയോ യൂട്യൂബിൽ പങ്കുവച്ചിരുന്നു. ഈ ദൗത്യത്തിലെ ഗ്രാൻഡ് ഫിനാലെയായിട്ടാണ് മിസ്റ്റർ ബീസ്റ്റ് ബുർജ് ഖലീഫ കീഴടക്കാൻ തീരുമാനിച്ചത്. ഒട്ടക സവാരി , അറ്റ്ലാന്‍റിസിലെ സ്യൂട്ടിലെ താമസം, ദുബായ് ഓട്ടോഡ്രോമിലെ സൂപ്പർകാർ റേസ്, സ്കൈ ഡൈവിങ് എന്നിങ്ങനെയുള്ള യാത്രാനുഭവങ്ങളാണ് ഇതിന് മുൻപ് ദുബായിൽ താരം നടത്തിയത്
ബുർജ് ഖലീഫ കീഴടക്കിയ മറ്റ് പ്രശസ്ത വ്യക്തികൾ
∙ ടോം ക്രൂസ്: മിഷൻ: ഇംപോസിബിൾ എന്ന ചിത്രത്തിനായിട്ടാണ് ഹോളിവുഡ് താരം ടോം ക്രൂസ് ബുർജ് ഖലീഫ കീഴടക്കിയത്.
∙ ഷെയ്ഖ് ഹംദാൻ: തന്‍റെ കായികശേഷി പ്രകടിപ്പിക്കാൻ ഷെയ്ഖ് ഹംദാൻ ഈ ദൗത്യം തിരഞ്ഞെടുത്തത്.
∙ നിക്കോൾ സ്മിത്ത്-ലുഡ്‌വിക്: എമിറേറ്റ്‌സ് എയർലൈൻസിന്‍റെ ഒരു പരസ്യത്തിനായി.
∙ വിൽ സ്മിത്ത്: തന്‍റെ ഫിറ്റ്നസ് യാത്രയുടെ ഭാഗമായിട്ടാണ് താരം ബുർജ് ഖലീഫ കീഴടക്കിയത്.
∙ സാം സണ്ടർലാൻഡ്: ദുബായ് ടൂറിസത്തിനായുള്ള പ്രമോഷനൽ വിഡിയോയ്ക്കായി.
∙ അലൈൻ റോബർട്ട്, അലക്സിസ് ലാൻഡോട്ട്: ഗ്ലോബൽ മൗണ്ടൻ ക്ലീനിങ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി