Gulf

ബഹിരാകാശ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി യുഎഇ

Published

on

ബഹിരാകാശ രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് യുഎഇ ബഹിരാകാശ ഗവേഷണ രംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സുപ്രീം സ്പേസ് കൗൺസിൽ രൂപവത്കരിക്കാൻ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് കൗൺസിൽ ചെയർമാൻ.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

കൗൺസിലിന്‍റെ പ്രധാന ചുമതലകൾ

ബഹിരാകാശ സുരക്ഷാ നയം രൂപവത്കരിക്കുക

പൊതു-സ്വകാര്യ മേഖലയിലെ ബഹിരാകാശ രംഗത്തെ നിക്ഷേപം ഏറ്റെടുക്കൽ എന്നിവ സംബന്ധിച്ച് മുൻഗണന നിശ്ചയിക്കൽ.

അന്തർദേശീയ സഹകരണത്തോടെ ബഹിരാകാശ സുരക്ഷ ഉറപ്പുവരുത്തുക.

ഈ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക.

മറ്റ് വകുപ്പുകളുമായി ചേർന്ന് നിയമ നിർമാണം, തന്ത്രം, ദേശിയ പരിപാടികൾ എന്നിവ ഏകോപിപ്പിക്കുക.

കൗൺസിലിൽ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി, സാമ്പത്തിക മന്ത്രി, യുഎഇ ബഹിരാകാശ ഏജൻസിയുടെ ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ, കൗൺസിൽ അംഗവും സെക്രട്ടറി ജനറലും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി സംസ്ഥാന മന്ത്രി എന്നിവരും ഉൾപ്പെടും. റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ, മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ വൈസ് പ്രസിഡൻ്റ്, സ്ട്രാറ്റജിക് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി പ്രസിഡൻ്റിൻ്റെ ഉപദേഷ്ടാവ് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ ബന്നായ്, സപ്പോർട്ട് ആൻഡ് ഡിഫൻസ് ഇൻഡസ്‌ട്രീസിൻ്റെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഡോ. മുബാറക് ബിൻ ഗഫാൻ അൽ ജാബ്രി എന്നിവർ. പ്രതിരോധ മന്ത്രാലയത്തിനുള്ളിൽ; പ്രതിരോധ മന്ത്രാലയത്തിലെ സപ്പോർട്ട് ആൻഡ് ഡിഫൻസ് ഇൻഡസ്ട്രീസ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version