Gulf

ബഹിരാകാശം ; യാത്രികർക്ക് ഭക്ഷണത്തിനായി ഛിന്നഗ്രഹങ്ങളിലെ പാറകളും? പുതിയ നിര്‍ദേശവുമായി ശാസ്ത്രജ്ഞർ

Published

on

By K.j. George

ദീര്‍ഘകാലത്തേക്ക് ബഹിരാകാശത്തേക്ക് പോകുന്ന യാത്രികര്‍ക്ക് എങ്ങനെ തടസമില്ലാതെ പോഷകാഹാരം ഉറപ്പാക്കും? അതിനായി ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ബഹിരാകാശയാത്രികര്‍ക്ക് പോഷകാഹാരത്തിനായി ഛിന്നഗ്രഹങ്ങളെ ഉപയോഗിക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ആസ്‌ട്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത്തരത്തിലൊന്ന് മുന്നോട്ടുവെച്ചിരിക്കുന്നത്. ശൂന്യാകാശത്തുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളോളം വലിപ്പമില്ലാത്ത എന്നാല്‍ ഉല്‍ക്കകളേക്കാളും വലുതുമായ വസ്തുക്കളെയാണ് ഛിന്നഗ്രഹങ്ങള്‍ (ആസ്റ്ററോയിഡ്) എന്ന് വിളിക്കുന്നത്.


ബഹിരാകാശയാത്രികര്‍ ഛിന്നഗ്രഹങ്ങളിലെ പാറകളും മണ്ണും കഴിക്കണമെന്നല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. മറിച്ച് ബഹിരാകാശത്തെ പാറകളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ തരത്തില്‍ കാര്‍ബണിനെ വേര്‍തിരിച്ചെടുക്കുക എന്നതാണ് നിര്‍ദേശം. യാത്രികര്‍ക്ക് ബഹിരാകാശത്തേക്ക് കൊണ്ടുപോകാവുന്ന ഭക്ഷണത്തിന് പരിമിതിയുണ്ട്.

ദീര്‍ഘകാലത്തെ ബഹിരാകാശ വാസത്തിന് ആവശ്യമായ ഭക്ഷണത്തിനായി വലിയ അളവില്‍ ഉണക്കി സൂക്ഷിച്ച ഭക്ഷണങ്ങള്‍ കൊണ്ടുപോവുന്നതിനുള്ള പരിമിതികളും ബഹിരാകാശത്ത് കൃഷി ചെയ്യുന്നതിലെ അപര്യാപ്തതകളും മറികടക്കാന്‍ ഈ ആശയത്തിന് സാധിക്കുമെന്നാണ് കരുതുന്നത്.

സൂക്ഷ്മാണുക്കൾ പ്ലാസ്റ്റിക്കുകളിൽ പ്രവർത്തിക്കുന്നതിന് സമാനമായാണ് ഛിന്നഗ്രഹങ്ങളിലും പ്രവർത്തിക്കുന്നതെന്നാണ് ഒൺടാരിയോയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റി പ്രൊഫസർ ജോഷ്വ പിയേഴ്‌സ് പറയുന്നത്. അതേസമയം പ്ലാസ്റ്റിക് വേസ്റ്റുകളെ ഭക്ഷ്യയോഗ്യമായ നിലയിലേക്ക് മാറ്റാമെന്ന് നേരത്തേ പഠനങ്ങളുണ്ടായിരുന്നു. മിഷിഗൺ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പൈറോളിസിസ് എന്ന പ്രക്രിയ പ്രകാരമാണ് ഇത് നടക്കുന്നത്. ഇതനുസരിച്ച് പ്ലാസ്റ്റിക്കിനെ ഖര, വാതക, ദ്രാവക പദാർഥങ്ങളിലേക്ക്
മാറ്റും. പിന്നാലെ ഇത് ബയോറിയാക്ടറിൽ ബാക്ടീരിയകളുമായി പ്രവർത്തിച്ച് പോഷകസമൃദ്ധമായ ജൈവവസ്തുവായി മാറും.
നിരവധി പഠനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വിവിധ ഗവേഷകർ നടത്തിയിട്ടുള്ളത്.സൂക്ഷ്മാണുക്കൾ ഉൽക്കാപദാർഥങ്ങളിൽ തഴച്ചുവരളുമെന്നും വിവിധ പഠനങ്ങളിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version