Gulf

ബഷീർ തിക്കോടിയുടെ കാവ്യസമാഹാരത്തിന്റെ പ്രകാശനം ഞാറാഴ്ച

Published

on

യുഎഇ-യിലെ മലയാളി സംസ്കാരിക രംഗത്തെ ശ്രദ്ധേയനായ വ്യക്തിത്വം, ബഷീർ തിക്കോടിയുടെ ‘ധൂർത്തനേത്രങ്ങളിലെ തീ’ എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനം അടുത്ത ഞായറാഴ്ച (24/11/2024) ദുബായിൽ നടക്കും. അൽ ഖിസൈസ് മുഹൈസിന 4 ന്യൂ ഡോണ് ബ്രിട്ടീഷ് സ്കൂളിൽ വെച്ച് വൈകിട്ട്, 6 മണിക്കാണ് പ്രകാശനം
. പരിപാടിയിൽ ഹിസ് എക്സലൻസി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ റാഷിദ് അൽ നഈമി, അഹമ്മദ് അൽ സാബി, ഹസ്സൻ ഫ്ലോറ, ബഷീർ പാൻ ഗൾഫ്, ഡോ. മുഹമ്മദ് കാസിം,മുരളി മംഗലത്ത്, അഡ്വ.ആയിഷ സക്കീർ ഹുസൈൻ തുടങ്ങിയവർ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു

20 കവിതകൾ അടങ്ങിയ ഈ കവിതാസമാഹാരത്തിലൂടെ,സമകാലിക സന്ദേശങ്ങളാണ് പരിചയപ്പെടുത്തുന്നത്.കെ.ഇ.എൻ കുഞ്ഞഹമ്മദിന്റെതാണ് അവതാരിക.ഹരിതം ബുക്സാണ് പ്രസാധകർ മൂന്നര പതിറ്റാണ്ട് കാലമായി പ്രവാസ ലോകത്തുള്ള ബഷീർ തിക്കോടി, 12 പുസ്തകങ്ങളും നാനൂറിലേറെ ലേഖനങ്ങളും ഒട്ടനവധി കഥകളും കവിതകളും എഴുതിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version