മുൻനിര ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ദുബായ് ജിഡിആർ എഫ്എ ആരംഭിച്ച ‘ഫോർ ദ് വേൾഡ്’ പദ്ധതിയുടെ ഭാഗമായി, കൊറിയിന്നുള്ള അതിഥിയെ ദുബായ് എയർപോർട്ടിൽ സ്വാഗതം ചെയ്തു.കൊറിയൻ സംസ്കാരവും ആദിത്യ മര്യാദരീതികളും പരിചയപ്പെടുത്താൻ എത്തിയ ‘ഇള’ എന്ന യുവതിയോയാണ് -ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ( ദുബായ് ഇമിഗ്രേഷൻ) ഉദ്യോഗസ്ഥർ എയർപോർട്ടിൽ ഊഷ്മളമായി സ്വീകരിച്ചത്.ദുബായിലുള്ള
കര, നാവിക, വ്യോമ അതിർത്തികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിവിധ രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും മനസിലാക്കി കൊടുക്കാനായി, കഴിഞ്ഞ ദിവസമാണ് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനൽ ജനറൽ – മുഹമ്മദ് അഹ്‌മദ് അൽ മർറി, “ഫോർ ദ് വേൾഡ്”എന്ന സംരംഭം പ്രഖ്യാപിച്ചത്.ജപ്പാന്റെ സംസ്‍കാരിക രീതികളാണ് ഇതിന്റെ ഭാഗമായി ആദ്യമായി ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി കൊടുത്തത്.
പരമ്പരാഗത കൊറിയൻ വസ്ത്രം ധരിച്ച എത്തിയ അതിഥിയെ ജിഡിആർഎഫ്എ ജീവനക്കാർ ആവേശത്തോടെയും ഊഷ്മളതയോടെയും സ്വീകരിച്ചു.സ്മാർട്ട് ഗേറ്റ് ഏരിയ, പാസ്പോർട്ട് നിയന്ത്രണ ഭാഗങ്ങൾ,കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ തുടങ്ങിയ സ്ഥലങ്ങളിലും അവർ സന്ദർശനം നടത്തി.തുടർന്ന്
അവർ കൊറിയൻ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് ഉദ്യോഗസ്ഥരുമായി സംവദിച്ചു.വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളുമായി ഇടപഴകാനും യു എ ഇ യിലെ ഊർജ്ജസ്വലരായ സമൂഹത്തെ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന സംസ്കാരങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സ്റ്റാഫ് അംഗങ്ങൾക്ക് ഈ സംരംഭംഅവസരമൊരുക്കുന്നുവെന്നും മുൻനിര ജീവനക്കാർക്ക് വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അതിഥികളെ അവരുടെ ആദിത്യരീതിയിൽ സ്വാഗതം ചെയ്യാനും ഈ പദ്ധതി ഏറെ സഹായിക്കുമെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
വിവിധ രാജ്യങ്ങൾ, ആചാരങ്ങൾ, സംസ്കാരങ്ങൾ, ജനജീവിതം എന്നിവ മനസ്സിലാക്കുന്നത് സഞ്ചാരികളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും.
പരസ്പര ബഹുമാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സംരംഭം സഹായിക്കുമെന്നും സാംസ്കാരിക വൈവിധ്യത്തിന്റെയും തുറന്ന മനസ്സിന്റെയും ആഗോള മാതൃകയായി ദുബായിയെ സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ലഫ്റ്റനന്റ് ജനറൽ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളെ പരമ്പരാഗത വസ്ത്രങ്ങളിലാകും ജീവനക്കാർക്ക് പരിചയപ്പെടുത്തുക. ആചാരങ്ങൾ, സമ്പ്രദായങ്ങൾ, സംസ്കാരം, ആശയവിനിമയ രീതികൾ എന്നിവയെക്കുറിച്ച് വിശദീകരിക്കും. ഇവിടെ എത്തുന്ന ഓരോരുത്തർക്കും ദുബായിയുടെ ആതിഥ്യം ആസ്വദിക്കാനും യാത്ര അവിസ്മരണീയമാക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദുബായ് ജിഡിആർഎഫ്‌എയുടെ ‘ഫോർ ദ് വേൾഡ്’ പദ്ധതി, ലോകത്തെ വിവിധ സംസ്കാരങ്ങളെ അടുത്തറിയാനും അതിഥികളെ ആദരിക്കാനും ഉള്ള ഒരു മികച്ച ഉദാഹരണമാണ്. ദുബായിയെ ലോകത്തിലെ ഏറ്റവും ആതിഥ്യമനോഭാവമുള്ള നഗരങ്ങളിലൊന്നാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പരമപ്രധാന ലക്ഷ്യം