ഫുജൈറ∙ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ 3 പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. അഹമദ് മുഹമ്മദ് അലി സഈദ് അൽ യമഹി(ഒന്നര), ഈദ് മുഹമ്മദ് അലി അൽ സഈദ് അൽ യമഹി(5), മിറ മുഹമ്മദ് അലി സഈദ് അല്‍ യമഹി(8) എന്നീ സഹോദരങ്ങളാണ് മരിച്ചത്.
ഇന്നലെ(ഞായർ) ഫുജൈറ ദിബ്ബ ഗോബ് റോഡിലായിരുന്നു അപകടം. ഫോർ വീലറും ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൃതദേഹങ്ങൾ ഗോബ് ഖബറിസ്ഥാനിൽ അടക്കം ചെയ്തു.