Gulf

ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ ചെയർമാൻ ഡോ. കെ. പി. ഹുസൈന്റെ പ്രത്യേക ക്ഷണപ്രകാരം ഡോ. ഇമാം ഉമർ അഹമ്മദ് ഇല്ല്യാസിയും കുടുംബവും വയനാട് സന്ദർശിച്ചു- വീട് നഷ്ടപ്പെട്ടവർക്ക് 20 വീട് വെച്ച് നൽകും

Published

on

യു എ ഇയിലെ ആരോഗ്യ മേഘലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ ചെയർമാൻ ഡോ. കെ. പി. ഹുസൈന്റെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യയിലെ അര ലക്ഷം ഇമാമുകളുടെ ചീഫ് ഇമാം ഡോ. ഇമാം ഉമർ അഹമ്മദ് ഇല്ല്യാസിയും കുടുംബവും വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും, വീട് നഷ്ട്ടപ്പെട്ടവർക്ക് സഹായവും പ്രക്യാപിച്ചു. വലിയ ദുരന്തത്തിൽപ്പെട്ട ദുഃഖിതരായ കുടുംബങ്ങൾക്ക് ആശ്വാസം പകരാനുള്ള ഡോ ഉമർ ഇമാമിന്റെ ആഗ്രഹമാണ് ഈ സന്ദർശനത്തിലൂടെ സാധിച്ചത്.

ഡോ. കെ. പി. ഹുസൈൻ നേതൃത്യം വഹിക്കുന്ന ഹെല്പിങ് ഹാൻസ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് ദുരന്തബാധിതർക്ക് 20 വീടുകൾ സംഭാവന ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നര ഏക്കർ സ്ഥലത്താണ് വീടുകൾ നിർമിക്കുക. കോഴിക്കോട് മെഡിക്കൽ കോളേജ് കെയർ ഹോം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെൽപ്പിംഗ് ഹാൻസ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് ഡോക്ടർ കെ പി ഹുസൈൻ നേരത്തെ കവളപ്പാറയിലെ ദുരന്തബാധിതർക്കും വീട് നിർമ്മിച്ചു നൽകിയിരുന്നു. ഈ മഹത്തായ കാര്യത്തിൽ ഇടപെട്ടതിന് ഡോ. ഇമാമിനും അദ്ദേഹത്തിൻ്റെ സഹായ ഹസ്തങ്ങൾക്കും ഡോ. ഹുസൈൻ നന്ദി രേഖപ്പെടുത്തി. സഹാനുഭൂതിയുടെ ഈ പ്രവൃത്തി ദുരന്തത്തേ അതിജീവിച്ച എല്ലാം നഷ്ടപ്പെട്ടവർക്ക് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുവാൻ സഹായിക്കുന്നതിനും ഒരുമിച്ച് നിന്ന് പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനും ഈ സമൂഹത്തിന്റെ ഐക്യദാർഢ്യം ഉയർത്തിക്കാട്ടുന്നതിനും ഇമാമിൻ്റെ സന്ദർശനം കരുത്തായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version