ഫാത്തിമ ഷെരീഫയുടെ കവിതാ സമാഹാരം യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശേരി – റേഡിയോ കേരളം RJ ശ്രീലെ ക്ഷിമി ശ്രീകുമാറിന് നൽകി പ്രകാശനം ചെയ്തു
കണ്ണുർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻ്ററി വിദ്യാർത്ഥിനിയും കണ്ണൂർ സ്വദേശിനിയുമായ ഫാത്തിമ ഷെരീഫിന്റെ നാലാമത്തെ പുസ്തകം perished in spring ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേർസ് ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്തത്.
50 കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലുള്ള കവിതാ സമാഹാരമാണ് perishd in spring എന്ന പുസ്തകം. സമകാലിക രാഷ്ട്രീയത്തോടും യുദ്ധത്തിൻ്റെ കെടുതികളോടും കൃത്യമായി സംവദിക്കുന്നതും ഫാത്തിമ സ്വന്തം പരിശ്രമത്തിലൂടെ ചെറിയ എഴുത്തുകാരിയുടെ വലിയ ആശയങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം.
ഭാവിയിൽ സമൂഹത്തിന് ലഭിക്കുന്ന വലിയൊരു സമ്മാനമാണ് ഈ കുഞ്ഞെഴുത്തുകാരി.
റേഡിയോ കേരളം ആർ ജെ ഹിഷാം അബ്ദുൾ സലാം പുസ്തകം പരിചയപ്പെടുത്തി . സലാം അൽ ഹമീദ് അൽ ഹഷീമി, ആസിം വെളിമണ്ണ, ഫർസാന അബ്ദുൾ ജബ്ബാർ,റൂഷ് ദി ബിൻ മുഹമ്മദ്, കൈരളി ബുക്സ് മാനേജിംഗ് ഡയരക്ടർ അശോക് കുമാർ,ഫാത്തിമയുടെ പിതാവ് ഷെരീഫ്, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൈരളി ബുക്സാണ് പ്രസാധകർ.