കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പ്രവാസികൾക്ക് ഉപകാരപ്രദമാകുന്ന വിധം കെഎസ്ആർടിസി സെമി സ്ലീപ്പർ ബസ്സുകൾ സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ അജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ നടത്തിയ ചിറ്റാറോണം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയാണ് മന്ത്രിയുടെ പ്രഖ്യാപനം.
തുടക്കത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗത്തേക്ക് സർവീസ് പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കും. ഇതിനായി 16 ബസ്സുകൾ ഉടൻ സജ്ജീകരിക്കും.