വിമാന കമ്പനികളുടെ കൊള്ളക്കെതിരെ വസ്തുതകള്‍ നിരത്തിയുള്ള ഷാഫി പറമ്പില്‍ എം.പിയുടെ ലോക് സഭാ പ്രസംഗം ഗള്‍ഫ് നാടുകളില്‍ ‘ട്രിപ്പിള്‍ വൈറല്‍’. ‘ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവാസികള്‍ക്കുവേണ്ടി ഗര്‍ജിക്കാന്‍ ഈ ചുണക്കുട്ടന് വേണ്ടിവന്നു. മന്ത്രിക്കും സ്പീക്കര്‍ക്കും മറുപടി നല്‍കേണ്ടിയും വന്നു. പ്രവാസ ലോകത്ത് നമ്മുടെ ജനപ്രതിനിധികളും മന്ത്രിമാരും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വന്നിട്ടുണ്ട്.
അവര്‍ക്കെല്ലാം പ്രവാസിയുടെ വിമാന യാത്ര നിരക്കിനെക്കുറിച്ച് സംസാരിക്കാന്‍ അറപ്പും വെറുപ്പുമായിരുന്നു. നമ്മുടെ ആതിഥ്യം ആവോളം ആസ്വദിച്ച ഈ ജനപ്രതിനിധികള്‍ ഷാഫി പറമ്പിലിനെ നമിക്കണം’. ‘അടിമ കാലം കഴിഞ്ഞു. ജനാധിപത്യം പുലര്‍ന്നു. ഇപ്പോഴും ലോകത്ത് കടുത്ത ചൂഷണത്തിന് വിധേയമാകുന്ന വിഭാഗം പാവം പ്രവാസികള്‍ മാത്രം, ഷാഫി പറമ്പിലിന് ബിഗ് സല്യൂട്ട്’. ‘ഉയര്‍ന്ന വിമാന യാത്രാ നിരക്ക് പ്രശ്നത്തിന് ഗള്‍ഫ് പ്രവാസത്തോളം പഴക്കമുണ്ട്