Gulf

പ്രതിഷേധങ്ങളിൽ പങ്കെടുത്ത 54 ബംഗ്ലാദേശി പൗരന്മാർക്ക് മാപ്പ് നൽകി യു എ ഇ പ്രസിഡണ്ട്

Published

on

യുഎഇയിലെ സമീപകാല പ്രതിഷേധങ്ങളിൽ പങ്കെടുത്ത ബംഗ്ലാദേശി പൗരന്മാർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മാപ്പ് നൽകി. തടവു ശിക്ഷ റദ്ദാക്കാനും നാടുകടത്താനുള്ള ക്രമീകരണം ആരംഭിക്കാനും പ്രസിഡന്റ് ഉത്തരവിട്ടു. നിർദേശത്തിന് അനുസൃതമായി നടപടികൾ ആരംഭിക്കാൻ യുഎഇ അറ്റോർണി ജനറൽ ചാൻസലർ ഡോ. ഹമദ് അൽ ഷംസി നിർദേശം പുറപ്പെടുവിച്ചു. ബംഗ്ലാദേശിൽ തൊഴിൽ സംവരണം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രകടനങ്ങൾക്ക് അനുഭാവം പ്രകടിപ്പിച്ചായിരുന്നു യുഎഇയിൽ ബംഗ്ലാദേശികളുടെ പ്രകടനങ്ങൾ.  സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ ബംഗ്ലാദേശിൽ 100 ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.

അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം രാജ്യവും അതിന്റെ നിയമചട്ടക്കൂടും സംരക്ഷിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കാൻ യുഎഇയിലെ എല്ലാവരോടും അറ്റോർണി ജനറൽ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾക്ക് ഹാനികരമാകുന്ന പ്രവർത്തനങ്ങളായി ഈ അവകാശം മാറുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിന് നിയമപരമായ മാർഗങ്ങൾ ഭരണകൂടം ഒരുക്കുന്നുവെന്ന് വ്യക്തമാക്കി.

കഴിഞ്ഞ മാസം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ ജീവപര്യന്തം തടവിനും 54 പേരെ നാടു കടത്താനും വിധിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് മറ്റ് 53 പേർക്ക് 10 വർഷവും ഒരു പ്രതിക്ക് 11 വർഷവും കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേ തുടർന്ന് യുഎഇയിലെ ബംഗ്ലാദേശി നയതന്ത്ര കാര്യാലയങ്ങൾ പ്രവാസികളായ പൗരന്മാരോട് പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്നും നിരോധിത പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും അഭ്യർഥിച്ചു.നിയമം ലംഘിച്ചാൽ വീസ റദ്ദാക്കൽ, ജയിൽ ശിക്ഷ, പിഴ, യുഎഇയിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം എന്നിവയ്ക്ക് കാരണമാകും.

അബുദാബിയിലെ ബംഗ്ലാദേശ് എംബസിയും ദുബായിലെ കോൺസുലേറ്റ് ജനറലും അവരുടെ പൗരന്മാരോട് ഇത്തരം പ്രവർത്തനങ്ങളുടെ വിഡിയോകളും ഫോട്ടോകളും എടുക്കരുതെന്നും കിംവദന്തികളും പ്രചാരണങ്ങളിലും പങ്കിടരുതെന്നും ആവശ്യപ്പെടുകയുണ്ടായബംഗ്ലാദേശിൽ അടുത്തിടെ നടന്ന തൊഴിൽ സംവരണത്തെച്ചൊല്ലിയുള്ള കലാപത്തെത്തുടർന്ന് ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്താൻ യുഎഇയിലും ഈ രാജ്യക്കാർ പ്രകടനങ്ങൾ നടത്തുകയായിരുന്നു. ഇതേ തുടർന്ന് ഇവരെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ സംഘം അടിയന്തര അന്വേഷണം ആരംഭിക്കാൻ യുഎഇ അറ്റോർണി ജനറൽ ചാൻസലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടിരുന്നു. പൊതുസ്‌ഥലത്ത് ഒത്തുകൂടി കലാപമുണ്ടാക്കുക, നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നത് തടസ്സപ്പെടുത്തുക, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്വന്തം ഗവൺമെന്റിനെതിരെ പ്രതിഷേധിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികൾ ചെയ്തതെന്ന് യുഎഇ അറ്റോർണി ജനറലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയജനറലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version