Gulf

പ്രകൃതിയെ മനസിലാക്കി പ്രവർത്തിക്കുന്ന ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ മാ​തൃ​ക – വി.ഡി. സതീശൻ

Published

on

തു​ട​ർ​ച്ച​യാ​യു​ണ്ടാ​വു​ന്ന മ​നു​ഷ്യ​ജ​ന്യ​മാ​യ പ​രി​സ്ഥി​തി ദു​ര​ന്ത​ങ്ങ​ളെ ചെ​റു​ക്കാ​ൻ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​തി​ന്‍റെ ആ​രം​ഭം സ്കൂ​ളു​ക​ളി​ൽ പ്ര​കൃ​തി​യെ മ​ന​സ്സി​ലാ​ക്കു​ന്ന, ദീ​ർ​ഘ വീ​ക്ഷ​ണ​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ത്തു​കൊ​ണ്ടാ​വ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു.​എ.​ഇ​യി​ലെ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ലെ സു​സ്ഥി​ര​ത സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്‌ യു​വ​ത്വ​ത്തി​നു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച​ത്. പ​രി​സ്ഥി​തി​യെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ട​ല്ലാ​തെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണം സാ​ധ്യ​മ​ല്ലെ​ന്നും സ്വ​കേ​ന്ദ്രീ​കൃ​ത​മാ​യി ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന നി​ല​വി​ലെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ങ്ങ​ൾ ഉ​ട​ച്ചു​വാ​ർ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ലെ ഗ്രീ​ൻ ഹൗ​സ് ഓ​ട്ടോ​മേ​റ്റ​ഡ് സി​സ്റ്റം ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​വ​ദി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​വും സ​ര​സ​വു​മാ​യ ഉ​ത്ത​ര​ങ്ങ​ൾ നൽകി. യു.എ.ഇയിലെ ഏറ്റവും ആദ്യത്തെ വിദ്യാലയം എന്ന നിലയിൽ ഹാബിറ്റാറ്റ് സ്‌കൂൾ പാ രിസ്ഥിതിക നിലനിൽപിനുള്ള നിരന്തര സംരംഭങ്ങ ളാൽ പ്രശസ്തമാണ്. കൃഷിയെ ഉൾപ്പെടുത്തുന്ന പ്രത്യേക പാഠ്യപദ്ധതി, നെറ്റ്-സീറോ സ്ഥാപനമാകാ നുള്ള പ്രയാണം എന്നിവയും ഈ സ്കൂ‌ളിന്റെ പ്ര ധാന സവിശേഷതകളാണ്.

കോപ്28 ബ്ലൂ സോണിലേക്ക് നിലനിൽപിൻ്റെ സംരം ഭങ്ങളെക്കുറിച്ചുള്ള ചർച്ചക്കായി സ്കൂളിന് ക്ഷണം ലഭിച്ചിരുന്നു. യു.എ.ഇയിൽ ഈ ക്ഷണം ലഭിച്ച ഏ ക സ്‌കൂളാണ് ഹാബിറ്റാറ്റ് സ്‌കൂൾ. ലോകത്തൊരിട ത്തും ഇത്രയും മനോഹരമായ ഒരു സ്‌കൂളും, കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംവിധാനവും കണ്ടിട്ടില്ലെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. ഈ മാതൃക കേരളത്തിലെ സ്‌കൂളുകളിൽ ഘട്ടം ഘ ട്ടമായി നടപ്പിൽ വരുത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

സുസ്ഥിര വികസനത്തിൻ്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വിദ്യാർഥികൾക്ക് മനസ്സിലാക്കാൻ പ്രതി പക്ഷ നേതാവിൻ്റെ സന്ദർശനത്തിലൂടെ സാധിച്ചെ ന്ന് സ്‌കൂൾ പ്രിൻസിപ്പൽ ബാല റെഡ്ഡി അമ്പാട്ടി പറ ഞ്ഞു. പരിപാടിയിൽ റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ, മാനേജിങ് ഡയറക്ട ർ ഡോ. അൻവർ അമീൻ, ഗ്രാൻഡ് ഗ്രീൻ ഗ്ലോബൽ മേധാവി റാശിദ് മമ്മു ഹാജി, ഹാബിറ്റാറ്റ് ഗ്രൂപ് മാനേ ജിങ് ഡയറക്ടർ ശംസു സമാൻ തുടങ്ങിയവർ സം ബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version