പൊതുമാപ്പ് മൂലം ജന്മ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ്പോർട്ട് ഉൾപ്പെടയുള്ള രേഖകളുടെ നടപടി ക്രമങ്ങൾക്ക് വേഗത ഉറപ്പ് വരുത്തണമെന്ന് ദുബായ് കെ.എം.സി.സി സംസ്ഥാന നേതാക്കൾ ഇന്ത്യൻ ഡപ്യൂട്ടി കോൺസുൽ ജനറൽ യതിൻ പട്ടേലുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു .
പ്രവാസികൾക്ക് മരണം സംഭവിച്ചാൽ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകാനുണ്ടാവുന്ന കാലതാമസം ഒഴിവാക്കാൻ വേണ്ട നിയമ സാധുതകൾ കണ്ടെത്തി പരിഹരിക്കണമെന്നും കെ.എം.സി.സി സംഘം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു .എംബസി മുഖേന അർഹരായവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് വേണ്ട രേഖകൾ ലഭ്യമാകനുണ്ടാകുന്ന കാലതാമസം പ്രയാസമുണ്ടാക്കുന്നതായും നേതാക്കൾ ബോധിപ്പിച്ചു .
കുടിയേറ്റം കുറഞ്ഞു: സ്വീഡൻ വിട്ടുപോകുന്നവരുടെ എണ്ണം വർധിച്ചു
ബി. എൽ.എസ്. മുഖേന പാസ്പോർട്ട് പുതുക്കുന്നതിന് നടത്തുന്ന ഓൺലൈൻ അപ്പോയിൻമെന്‍റ് എളുപ്പത്തിലും വേഗത്തിലുമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു . ദുബായ് കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് മുഹമ്മദ് പട്ടാമ്പി കോൺസുൽ ജനറലിന് നിവേദനം കൈമാറി . സംസ്ഥാന ഭാരവാഹികളായ ഹസ്സൻ ചാലില് , അഡ്വ. ഖലീൽ ഇബ്രാഹിം , റഈസ് തലശ്ശേരി സന്നിഹിതരായിരുന്നു