പൊതുമാപ്പുമായി ബന്ധപ്പെട്ടു വിപുലമായ ക്രമീകരണങ്ങളുമായി ദുബായിലെ ഇന്ത്യൻ എംബസി. രാജ്യത്തേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും. യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്പോർട്ട് നൽകുന്നതിനും നടപടിയായി. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും അവീർ ഇമിഗ്രേഷൻ സെന്ററിലും സേവന കേന്ദ്രങ്ങൾ ആരംഭിച്ചതായി കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ പറഞ്ഞു. കോൺസുലേറ്റിലെ സേവന കേന്ദ്രം നാളെ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കും.
എമർജൻസി സർട്ടിഫിക്കറ്റ് ഉച്ചയ്ക്കുശേഷം 2നും വൈകുന്നേരം 4നും ഇടയിൽ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നു നേരിട്ടു കൈപ്പറ്റാം. അപേക്ഷ സമർപ്പിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഹ്രസ്വകാല പാസ്പോർട്ടിന് ദുബായിലെയും നോർത്തേൺ എമിറേറ്റുകളിലെയും ബിഎൽഎസ് സെന്ററുകളിൽ മുൻകൂർ അനുമതിയില്ലാതെ തന്നെ നേരിട്ടെത്തി അപേക്ഷ നൽകാം.
ബിഎൽഎസ് സെന്ററുകളുടെ വിവരങ്ങൾ ലഭിക്കുന്നതിന് https://www.cgidubai.gov.in/page/passport-services/. എല്ലാ ബിഎൽഎസ് കേന്ദ്രങ്ങളും ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കും.
. പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംശയമുണ്ടെങ്കിൽ 050-9433111 എന്ന നമ്പരിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ബന്ധപ്പെടാം. പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ 800 46342 എന്ന നമ്പരിൽ 24 മണിക്കൂറും സേവനം ലഭിക്കും. സഹായങ്ങൾക്കായി വിവിധ ഇന്ത്യൻ സംഘടനാ പ്രതിനിധികളെയും ബന്ധപ്പെടാം.
പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ അറിയുന്നതിനു ബന്ധപ്പെടാവുന്ന നമ്പരുകൾ
* ഫുജൈറ – ഹാഷിം, ഇന്ത്യൻ സോഷ്യൽ ക്ലബ്, അൽ ഫസീൽ സ്ട്രീറ്റ്, വി ഹോട്ടലിനു സമീപം ഫോൺ: 050-3901330,