Gulf

പൊതുമാപ്പ്; യു എ ഇയിലെ സ്വകാര്യ സ്വാപനങ്ങൾക്കും പിഴകളിൽ നിന്ന് ഒഴിവാകാം

Published

on

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് അഡ്മിനിസ്‌ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷിക്കാമെന്ന് മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ്(ഗ്രേസ് പിരീയഡ്) കാലയളവായ ഒക്ടോബർ 31 വരെയാണ് തൊഴിൽ കരാറുകൾ സമർപ്പിക്കുന്നതിനോ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുക.

രണ്ട് മാസത്തെ ഗ്രേസ് പിരീഡിൽ നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിനും സ്ഥാപനങ്ങളെ അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം ആരംഭിച്ച നാല് സേവനങ്ങളിൽ ഒന്നാണിത്. വർക്ക് പെർമിറ്റുകൾ നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ജോലി ഉപേക്ഷിക്കൽ പരാതികളിന്മേൽ നടപടി സ്വീകരിക്കൽ എന്നിവ മന്ത്രാലയം നൽകുന്ന സേവനങ്ങളിൽ ഉൾപ്പെടുന്നു. ഇവ പൊതുമാപ്പിന് അർഹതയുള്ളവർക്ക് ലഭ്യമാണ്.

നിയമലംഘനം നടത്തുന്ന തൊഴിലാളികളോടും തൊഴിലുടമകളോടും അവരുടെ പദവി ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്താൻ മന്ത്രാലയം അഭ്യർഥിച്ചു, രാജ്യത്ത് ജോലി തുടരാനും മുൻകാല ലംഘനങ്ങൾ പരിഹരിക്കാനും ഒരു പുതിയ അവസരമാണ് പൊതുമാപ്പിലൂടെ വാഗ്ദാനം ചെയ്യുന്നത്.

വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ നിയമവും തൊഴിൽ ബന്ധ നിയമത്തിന്റെ നിയന്ത്രണവും അനുസരിച്ചുള്ള സാമ്പത്തിക പിഴകളിൽ നിന്ന് അവരെ ഒഴിവാക്കും.

സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെ ‘സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന മുദ്രാവാക്യത്തിന് കീഴിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റ‌ംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുടെ സഹകരണത്തോടെയാണ് നാല് സേവന സംരംഭങ്ങൾ നടപ്പിലാക്കുന്നത്. സെപ്റ്റംബർ ഒന്നിന് മുൻപ് ലംഘനങ്ങൾ നടത്തിയവർക്കേ പ്രയോജനം ലഭിക്കുകയുള്ളൂ. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് mohre.gov.ae, ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ബിസിനസ് സർവീസ് സെന്ററുകളിലും വീട്ടുജോലിക്കാരുടെ സേവന കേന്ദ്രങ്ങളിലും ലഭ്യമായ MOHRE മൊബൈൽ ആപ്പ് വഴിയും നിയമലംഘകരുടെ അപേക്ഷകൾ സ്വീകരിക്കുന്നു.അപേക്ഷകളിന്മേൽ വേഗത്തിലും കാര്യക്ഷമമായും നടപടിയെടുക്കുന്നതിനുള്ള സേവനം മന്ത്രാലയം ആഴ്‌ചയിൽ 24 നൽകിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version