Gulf

പൊതുമാപ്പ് തീരാൻ ദിവസങ്ങൾ മാത്രം നവംബർ ഒന്നുമുതൽ പരിശോധന ശക്തമാ ക്കുമെന്ന് ഐ.സി.പി

Published

on

യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവ ധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നും ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണ മെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺ ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) മൂന്നറി യിപ്പ് നൽകി നവംബർ ഒന്നു മുതൽ രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പരിശോധന ശക്തമാക്കാനാണ് ഐ.സി.പിയുടെ തീരുമാനം.


പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പൊതുമാപ്പ് കാലാവധിക്കുള്ളിൽ വിസ നിയമവിധേയമാ ക്കിയില്ലെങ്കിൽ ശക്തമായ നിയമ നടപടികളും ഭീമമായ പിഴയും നൽകേണ്ടിവരുമെന്ന് ഐ.സി.പി മുന്നറിയിപ്പ് നൽകി. പൊതുമാപ്പ് കാലയളവിൽ ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ സുഗ മമാക്കുന്നതിനും ലളിതമാക്കുന്ന തിനുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പിഴയിൽ നിന്ന് ഒഴിവാക്കുന്നതിനു പുറമെ, രാജ്യം വിടുന്നവർ വീണ്ടും യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിരോധനവും ഒഴിവാക്കിയിട്ടുണ്ട്. റെസിഡൻസി, വിസ എന്നിവയുമായി ബന്ധപ്പെട്ട എല്ലാത്തരം പിഴകളുംപൊതുമാപ്പ് കാലയളവിൽ ഒഴിവാക്കപ്പെടും.

വിസ നിയമവിധേയമാക്കാനും എക്‌സിറ്റ് പെർമിറ്റ് നേടി രാജ്യം വിടാനുമുള്ള നടപടികൾ പൂർത്തിയാക്കാൻ ഇനിയും സമയം ലഭ്യമാണ്. വിസ നിയമ വിധേയമാക്കി പുതിയ ജോലി നേടാനുള്ള സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ആമർ സെന്ററുകൾ കൂടാതെ, എംബസികളും ദുബൈ ഇന്ത്യൻ കോൺസുലേറ്റും പൊതുമാപ്പ് നടപടികൾ പൂർത്തീകരിക്കാനുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവരെ സമീപിച്ച് എത്രയും വേഗത്തിൽ വി സ രേഖകൾ നിയമവിധേയമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടികൾക്ക് വിധേയമാകുമെന്നും ഐ.സി.പി ഉദ്യോ ഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version