Gulf

പൊതുമാപ്പ് കാലയളവിൽ ഉയർന്ന സുരക്ഷാ സൗകര്യങ്ങൾ ഒരുക്കി ദുബായ് ജി ഡി ആർ എഫ് എ

Published

on

വിസ നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാനുള്ള ഈ കാലയളവിൽ,പൊതുമാപ്പ് സേവന കേന്ദ്രത്തിൽ അതീവ സുരക്ഷാ സൗകര്യങ്ങളും അടിയന്തര രക്ഷാ-സേവന പരിഹാര മാർഗങ്ങളും മികച്ച രീതിയിൽ ഉറപ്പാക്കിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു സാഹചര്യം പ്രധാനം ചെയ്യാനുള്ള യുഎഇയുടെ താല്പര്യത്തിന്റെയും പ്രതിബദ്ധതയുടെ ഭാഗമാണ് പൊതുമാപ്പ് നീട്ടിയത്. ഈ മാനുഷിക സംരംഭ -വിജയത്തിന്റെ അടിസ്ഥാന ശിലയാണ് കമ്മ്യൂണിറ്റി സുരക്ഷ .അതിനായുള്ള സേവന കേന്ദ്രങ്ങൾ സുരക്ഷിതമാക്കുന്നതിനും രക്ഷാ സന്നദ്ധ വർദ്ധിപ്പിക്കുന്നതിനുമുള്ള എല്ലാ സാധ്യമായ ശ്രമങ്ങൾക്കും ഡയറക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന്
ദുബായ് ജി ഡി ആർ എഫ് എ-യിലെ, മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു.

ഗുണഭോക്താക്കളുടെ സ്വീകരണ കൂടാരങ്ങൾക്കുള്ളിൽ ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാൻ പങ്കാളികളുമായി സഹകരിക്കാനുള്ള അഡ്മിനിസ്ട്രേഷൻ്റെ പ്രതിബദ്ധത ഡോ. അലി ബിൻ അജിഫ് എടുത്തുപറഞ്ഞു.ഈ ശ്രമങ്ങളുടെ ഭാഗമായി 50,000 മണിക്കൂർ ജോലിയിൽ രേഖപ്പെടുത്തപ്പെട്ട പരിക്കുകളോ അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.മാത്രമല്ല
പൊതുമാപ്പ് ടെന്റുകളിൽ ഓക്സിജൻ്റെ അളവ്, അസ്ഥിരമായ ജൈവ സംയുക്തങ്ങൾ എന്നിവയുടെ അളവുകൾ ഉൾപ്പെടെ സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തലുകളും നടത്തി. ക്ലയൻ്റുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഒരുപോലെ ഉറപ്പാക്കുന്നതിന് പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള എല്ലാ മികച്ച ശ്രമങ്ങളും നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.“സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നത് കമ്മ്യൂണിറ്റി സുരക്ഷ കൈവരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. പൊതുമാപ്പ് കാലയളവിനുള്ളിൽ ഏറ്റവും ഉയർന്ന സുരക്ഷ വാഗ്ദാനം ചെയ്യാൻ ഞങ്ങളുടെ പ്രതിരോധ നടപടികൾ തയ്യാറാണെന്ന് ഉറപ്പാക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മേജർ ജനറൽ വ്യക്തമാക്കി.

ഏറ്റവും ദുർബലരായ ഗ്രൂപ്പുകളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നടപടിക്രമങ്ങൾക്കൊപ്പം
“കേന്ദ്രങ്ങളിൽ തുടർച്ചയായ ദൈനംദിന സുരക്ഷാ വിലയിരുത്തലുകൾ ഉൾപ്പെടുന്ന സമഗ്രമായ റിസ്ക് മാനേജ്മെൻ്റ് പ്ലാൻ നടപ്പിലാക്കുക എന്നതിലാണ് ശ്രദ്ധയെന്ന്
റിസ്ക് ആൻഡ് ക്രൈസിസ് ടീമിൻ്റെ ഡെപ്യൂട്ടി ഹെഡും ജിഡിആർഎഫ്എയിലെ എൻവയോൺമെൻ്റ് ആൻഡ് ഒക്യുപേഷണൽ സേഫ്റ്റി ഡിപ്പാർട്ട്‌മെൻ്റ് തലവനുമായ ഫസ്റ്റ് ലെഫ്റ്റനൻ്റ് ഖലീഫ മുഹമ്മദ് ബിൻ മസീനെ പറഞ്ഞു,

സുരക്ഷാ, പ്രതിരോധ പരിശീലന സംഘടിപ്പിച്ചു നിരവധി ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.അടിയന്തര ഘട്ടങ്ങളിൽ പ്രതികരിക്കാൻ 99 ജീവനക്കാർ പ്രഥമ ശുശ്രൂഷയിലും 127 ജീവനക്കാർ ആരോഗ്യ, തൊഴിൽ സുരക്ഷയിലും 104 ജീവനക്കാർക്കും ബിസിനസ് തുടർച്ചയിലും എമർജൻസി മാനേജ്‌മെൻ്റിലും പ്രായോഗിക വ്യായാമങ്ങളിലൂടെയും ട്രെയിനിങ് നൽകിയിട്ടുണ്ട്.
റിസ്ക് മാനേജ്മെൻ്റ്, ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി, പരിസ്ഥിതി മാനേജ്മെൻ്റ് എന്നിവയിലെ ഉയർന്ന അന്തർദേശീയ നിലവാരത്തെ അടിസ്ഥാനമാക്കി സമഗ്രമായ ക്രൗഡ് മാനേജ്മെൻ്റ് പ്ലാനിനൊപ്പം പ്ലാനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version