Gulf

പൊതുമാപ്പിൻ്റെ പേരിലും തട്ടിപ്പ്; കരുതിയിരിക്കുക

Published

on

പൊതുമാപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റുകളുമായി ഓൺലൈൻ തട്ടിപ്പുകാർ രംഗത്ത് എത്തുമെന്ന് മുന്നറിയിപ്പ്. പൊതുമാപ്പ് നേടാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തും, പൊതുമാപ്പിൽ റജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞും ഓൺലൈൻ ലിങ്കുകളും വാട്സാപ് സന്ദേശങ്ങളും പലർക്കും ലഭിക്കുന്നുണ്ട്. ഇതിൽ പറയുന്ന പല നിർദേശങ്ങളും തെറ്റിദ്ധരിപ്പിക്കും.

പൊതുമാപ്പിന് റജിസ്റ്റർ ചെയ്യേണ്ട സൈറ്റ് എന്ന പേരിൽ ഇമെയിൽ സന്ദേശങ്ങളും എസ്എംഎസുകളും പലർക്കും ലഭിക്കുന്നുണ്ട്. ഇത്തരം ലിങ്കുകളിൽ കയറുന്നതിനെതിരെ വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാർക്കു മുന്നറിയിപ്പു നൽകി. വ്യാജ സൈറ്റുകളിൽ വ്യക്തി വിവരങ്ങൾ നൽകരുതെന്നും പണമിടപാടുകൾക്ക് ശ്രമിക്കരുതെന്നും നിർദേശമുണ്ട്.

പൊതുമാപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക സൈറ്റുകളാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ വ്യക്തി വിവരങ്ങൾ നൽകാവൂ. പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഇനിയും യുഎഇ പ്രഖ്യാപിച്ചിട്ടില്ല.  എങ്ങനെ റജിസ്റ്റർ ചെയ്യണം, എന്തെല്ലാം വിവരങ്ങൾ നൽകണം, ഏതു സൈറ്റിൽ റജിസ്റ്റർ ചെയ്യണം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും പുറത്തുവരാൻ പോകുന്നതേയുള്ളൂ. പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടികൾ ഏറ്റവും ലളിതമാക്കാനുള്ള മുന്നൊരുക്കങ്ങളാണ് യുഎഇ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version