മസ്ക്കറ്റ്: ഒമാനില്‍ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’ ഈ മാസം തീയറ്ററുകളിൽ. ഈ മാസം അഞ്ചിനാണ് ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. പൂര്‍ണമായും ഒമാനിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
കേരളത്തിന്റെ പത്തിരട്ടി വലിപ്പമുള്ള റുബൂ ഉല്‍ ഖാലി മരുഭൂമിയില്‍ 2011ലുണ്ടായ ഒരു യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്മയെ തേടി ഗള്‍ഫിലേക്ക് പോകുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനമാണ് കഥയുടെ ഇതിവൃത്തമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.