Kerala

പു​തു​വ​ർ​ഷ ലഹരി; കേരളം കുടിച്ച് തീര്‍ത്തത് 107.14 കോ​ടി​യു​ടെ മ​ദ്യം

Published

on

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ കേ​ര​ള​ത്തി​ൽ സ​ർ​വ​കാ​ല റി​ക്കോ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന. ശ​നിയാഴ്ച മാ​ത്രം 107.14 കോ​ടി രൂ​പ​യു​ടെ മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ്പ​ന ന​ടന്നു.

2022ൽ 95.67 ​കോ​ടി​യു​ടെ മ​ദ്യ​മാ​ണ് കേ​ര​ള​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ന്ന​ത്‌. 1.12 കോ​ടി​യു​ടെ മ​ദ്യം വി​റ്റ തി​രു​വ​ന​ന്ത​പു​രം പ​വ​ർ ഹൗ​സ് റോ​ഡി​ലെ ഔ​ട്ട്‍​ലെ​റ്റാ​ണ്‌ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്‌.​

കൊ​ല്ലം ആ​ശ്ര​മം ഔ​ട്ട്‍​ലെ​റ്റി​ൽ 96.59 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​വും വി​റ്റു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ഔ​ട്ട്‍​ലെ​റ്റു​ക​ളി​ലും പ​ത്ത് ല​ക്ഷ​ത്തി​ല​ധികം രൂ​പ​യ്ക്ക്‌ മ​ദ്യം വി​റ്റു. ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നി​ടെ 686.28 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് കേ​ര​ള​ത്തി​ൽ വി​വി​ധ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​യി വി​റ്റ​ത്‌.

കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിൽപ്പന നടത്തിയത്. കേരളത്തിൽ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതൽ വിറ്റഴിച്ചതും റമ്മാണ്.

അതേ സമയം, ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവുണ്ടായിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്തുമസ് ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version