Gulf

പുതുവൽസര രാവിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 21 ലക്ഷം പേർ

Published

on

ദുബായ്: പുതുവൽസര രാവിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 21 ലക്ഷം പേർ. കഴിഞ്ഞ വർഷത്തേക്കാൾ 33% അധികം. 21,66,821 പേർ പൊതുഗതാഗതം ഉപയോഗിച്ചതായി ആർടിഎ അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 16,32,552 ആയിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചത് മെട്രോ ആണ്.

9.58 ലക്ഷം പേർ. ബസിൽ 3.95 ലക്ഷം പേർ കയറി. ട്രാമിൽ 49,855 പേരും ബോട്ടിൽ 77844 പേരും യാത്ര ചെയ്തു. 5.58 ലക്ഷം പേർ ടാക്സി ഉപയോഗിച്ചു. മെട്രോ സർവീസ് തുടർച്ചയായി 43 മണിക്കൂർ ഓടിച്ചു. 200 ബസുകളാണ് ആഘോഷ നഗരികളുമായി ബന്ധപ്പെട്ടു സർവീസ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version