അബുദാബി: പുതുവർഷപ്പുലരിയെ വെടിക്കെട്ടോടെ വരവേൽക്കാനൊരുങ്ങി യുഎഇ. അബുദാബി അൽവത്ബ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 40 മിനിറ്റിലേറെ നീളുന്നതാണ് യുഎഇയിലെ ദൈർഘ്യമേറിയ വെടിക്കെട്ട്. ഇതിലൂടെ 3 ലോക റെക്കോർഡുകളും അബുദാബി സ്വന്തമാക്കും. 3000 ഡ്രോണുകളെ അണിനിരത്തിയുള്ള ഡ്രോൺ ഷോ, ദൈർഘ്യമേറിയ കലാവിരുന്ന് എന്നിവയാണ് മറ്റ് ആകർഷണം. ഇന്നു വൈകിട്ട് 3 മുതൽ പുലർച്ചെ 2 വരെയാണ് പ്രവൃത്തി സമയം. 5 ദിർഹമാണ് പ്രവേശന ഫീസ്. 60 വയസ്സിനു മുകളിലും 3 വയസ്സിന് താഴെയും ഉള്ളവർക്കും നിശ്ചയദാർഢ്യക്കാർക്കും (ഭിന്നശേഷിക്കാർ) അവരെ അനുഗമിക്കുന്നവർക്കും പ്രവേശനം സൗജന്യം.
ബുർജ് ഖലീഫയും പുതുവർഷ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പരത്താൻ ഒരുങ്ങിക്കഴിഞ്ഞു. നിറങ്ങളും പൊട്ടാൻ കാത്തുനിൽക്കുന്ന വെടിക്കെട്ടും ചേർത്തു ലോക റെക്കോർഡ് പ്രകടനത്തിനാണ് ഡൗൺടൗൺ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.
മറ്റിടങ്ങളിലെ വെടിക്കെട്ട്
അബുദാബി അൽമർയ ഐലൻഡിൽ 12ന്
യാസ് ബേ വാട്ടർഫ്രണ്ട് രാത്രി 9നും 12നും.
കോർണിഷിൽ 8 കി.മി നീളത്തിൽ വെടിക്കെട്ട് 12ന്.
സാദിയാത് ഐലൻഡ് രാത്രി 12ന്.
മദീന സായിദ്, അൽ ദഫ്ര രാത്രി 12ന്.
അൽഐൻ
ഹസ്സ ബിൻ സായിദ് സ്റ്റേഡിയം രാത്രി 12ന്…
ഷാർജ
അൽമജാസ് വാട്ടർ ഫ്രണ്ട്, അൽനൂർ ഐലൻഡ്, ഖോർഫക്കാൻ ബീച്ച് രാത്രി 12ന്.
അജ്മാൻ
അജ്മാൻ കോർണിഷ് രാത്രി 12ന്
ഫുജൈറ
അമ്പ്രല്ല ബീച്ചിൽ രാത്രി 12ന്
റാസൽഖൈമ
4.7 കി.മീ നീളത്തിൽ 12 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടും ഡ്രോൺ ഷോയും. അൽമർജാൻ ഐലൻഡിനും അൽഹംറ വില്ലേജിനും ഇടയിൽ.