അജ്മാൻ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് വിഷൻ 360 മീഡിയ അവതരിപ്പിച്ച അജ്മാൻ പൂരത്തിനെത്തിയത് പതിനായിരത്തോളം ആളുകളാണ്.
പ്രശസ്ത ഗായകൻ പാട്രിക് മൈക്കിൾ അവതരിപ്പിച്ച കായലരികത്ത്” സംഗീത ബാൻൻ്റ് ,
ചെണ്ടമേളം,
പരമ്പരാഗത താളവാദ്യ മേളം,
ആന പ്രദർശനം,
നിരവധി സ്റ്റേജ് പ്രകടനങ്ങൾ,
വിവിധ സാംസ്കാരിക പരിപാടികൾ,
ഭക്ഷ്യമേള,
ബിനു മനോഹർ നേതൃത്വം കൊടുത്ത അജ്മാൻ പൂരത്തിൽ , R R kutty യും അതുൽ ആനന്ദും പ്രോഗ്രാം ഡയറക്ടർമാരായി ഗംഭീര പൂര വിരുന്ന് അജ്മാനിൽ ഒരുക്കി…..
ജനബാഹുല്യം കൊണ്ട് ഉൽസവമേളം തിമിർത്ത വേദിയിൽ പ്രോഗ്രാം കൺട്രൂളറായി ഷെൽഡ മറിയവും ടീമും മികച്ച ഒരുക്കങ്ങളാണ് നടത്തിയത്. തർതീബ് ബിസിനസ്മെൻ സർവീസുമായി സഹകരണവുമുണ്ടായിരുന്നു.സിനിമ സാമൂഹ്യ സാംസ്കാരിക വേദികളിലെ പ്രമുഖരും വ്യാവസായിക രംഗത്തെ മികച്ച വ്യക്തിത്വങ്ങളും പരിപാടിയെ ഏറെ സമ്പന്നമാക്കി.ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലുമായാണ് ന്യൂ ഇയർ അജ്മാൻ പൂരം നടന്നത്.