Gulf

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്

Published

on

By K.j.George
പുതിയ പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്ന കാര്യത്തിൽ എപ്പോഴും മുന്നിലാണ് വാട്സ് ആപ്പ്. ഇപ്പോഴിതാ പുതിയ സുരക്ഷാ ഫീച്ചറുകൾ കൊണ്ടുവരികയാണ് മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളിൽ നിന്നുള്ള മെസേജുകളിൽ നിന്ന് യൂസർമാരെ സംരക്ഷിക്കുന്ന ഫീച്ചർ ബീറ്റ വേർഷനിൽ അവതരിപ്പിച്ച് തുടങ്ങിയിരിക്കുകയാണ് വാട്സ്ആപ്പ്.

അപരിചിത നമ്പറുകളിൽ നിന്നുള്ള മെസേജുകൾ ഈ ഫീചർ തരംതിരിക്കും. എന്നാൽ ഇതിനായി സെറ്റിംഗ്‌സിൽ ചെന്ന് ഫീച്ചർ ഇനാബിൾ ചെയ്യേണ്ടതുണ്ട്. വാട്സ്ആപ്പ് മെനുവിലെ സെറ്റിംഗ്സിൽ പ്രവേശിച്ച് ‘പ്രൈവസി- അഡ്വാൻസ്ഡ്-ബ്ലോക്ക് അൺനോൺ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകൾ തെരഞ്ഞെടുത്താൽ ഫീച്ചർ ഇനാബിൾ ചെയ്യാം. നിങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കുന്നതിനൊപ്പം, ഡിവൈസിന്റെ പ്രവർത്തനവും മെച്ചപ്പെടുത്താനാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത് എന്നാണ് വാട്സ്ആപ്പിന്റെ വിശദീകരണം. എന്നാൽ വെറുതെയങ്ങ് അപരിചിതമായ നമ്പറിൽ നിന്നുള്ള മെസേജുകൾ ഈ ഫീച്ചർ ബ്ലോക്ക് ചെയ്യില്ല എന്നും മനസിലാക്കുക. നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകൾ കുമിഞ്ഞുകൂടിയാലേ ഈ ഫീച്ചർ ആക്റ്റീവ് ആവുകയുള്ളൂ എന്നാണ് സൂചന. ഇപ്പോൾ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ അപരിചിതമായ നമ്പറുകളിൽ നിന്നുള്ള മെസേജുകൾ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം
ലഭ്യമായിട്ടുള്ളൂ.

ആഗോളവ്യാപകമായി ഈ ഫീച്ചർ വാട്സ്ആപ്പിലേക്കെത്താൻ ഉപഭോക്താക്കൾ കാത്തിരിക്കണം. പ്രൈവസി ഉറപ്പാക്കുന്നതിനുള്ള മറ്റ് രണ്ട് പുത്തൻ ഫീച്ചറുകൾക്കൊപ്പമാണ് അൺനോൺ അക്കൗണ്ടുകളിൽ നിന്നുള്ള മെസേജുകൾ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും വരുന്നത്. ഈ മൂന്ന് ഫീച്ചറുകളും സ്മാർട്ട്ഫോൺ ആപ്പിൽ മാനുവലി ഇനാബിൾ ചെയ്ത് ഉപയോഗിക്കേണ്ടവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version