പതിനൊന്നാമത് ഓ വി വിജയൻ സാഹിത്യപുരസ്ക്കാരം കുഴൂർ വിത്സനു . ലോഗോസ് ബുക്സ് 2020 ൽ പ്രസിദ്ധീകരിച്ച
കുഴൂർ വിത്സൻ്റെ ഇന്ന് ഞാൻ നാളെനീയാൻ്റപ്പൻ എന്ന കവിതാ സമാഹാരമാണു അവാർഡിനു അർഹമായത് . ഹൈദരാബാദ് കേന്ദ്രമായുള്ള നവീന കലാസാംസ്ക്കാരിക കേന്ദ്രമാണു NSKK 2011 മുതൽ അവാർഡ് ഏർപ്പെടുത്തിയത് .
അമ്പതിനായിരത്തിഒന്ന് (50,001/-) രൂപയും, കീർത്തി പത്രവും, കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ മൂന്നിനു ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും .ഡോ. ആസാദ് , എസ് .ജോസഫ് , വി കെ സുബൈദ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണു 17 കവിതാ പുസ്തകങ്ങളിൽ നിന്ന് ഇന്ന് ഞാൻ നാളെനീയാൻ്റപ്പൻ എന്ന കവിതാ പുസ്തകം തെരഞ്ഞെടുത്തത് . വിവിധ ഭാഷകളിലായി ഇരുപത് കവിതാ സമാഹാരങ്ങളുടെ കർത്താവാണു കുഴൂർ വിത്സൺ . എൻ എം വിയോത്ത് സ്മാരക അവാർഡ് , അറേബ്യൻ സാഹിത്യ പുരസ്ക്കാരം , സംസ്ഥാന സർക്കാർ ലിറ്ററേച്ചർ യൂത്ത് ഐക്കൺ അവാർഡ് , ജിനേഷ് മടപ്പള്ളി കവിതാ പുരസ്ക്കാരം എന്നിവയ്ക്ക് കുഴൂർ വിത്സൻ അർഹനായിട്ടുണ്ട് .
സാറാ ജോസഫ് , സക്കറിയ , വിജയലക്ഷ്മി , ബി രാജീവൻ , ഉഷാകുമാരി , ചന്ദ്രമതി , ലോപ ആർ , സി എസ് മീനാക്ഷി , കരുണാകരൻ , പി എഫ് മാത്യൂസ് എന്നിവരാണു മുൻ വർഷത്തെ അവാർഡ് ജേതാക്കൾ
സി ആർ നീലകണ്ഠൻ
( മുഖ്യ ഉപദേശകൻ, ഒ.വി. വിജയൻ സാഹിത്യ പുരസ്കാരം, എൻ.എസ്.കെ.കെ.)
91 94464 96332
ഷാർജ: ഒ.വി.വിജയൻ സ്മാരക അവാർഡ് ജേതാവായ കവിയും മാധ്യമ പ്രവർത്തകനുമായ കുഴൂർ വിൽസൻ ചിരന്തന സാംസ്കിരികവേദി പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അഭിനന്ദനങ്ങളും, ആശംസകളും നേരുന്നു
ചിരന്തനയുടെ സാഹിത്യ പുരസ്ക്കാരമാണ് ആദ്യമായി കുഴൂർ വിൽസൻ ലഭിച്ചെതെന്നും, അതിന് ശേഷം ഒട്ടനവധി അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും ഒ.വി.വിജയൻ സ്മാരക അവാർഡ് വലിയ അ0ങ്ങീകാരമായി കാണുന്നതായി ചിരന്തന പ്രസിഡണ്ട്.