Gulf

പണം ഇരട്ടിപ്പ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ നാല് പേർക്ക് ജയിൽ

Published

on

പ​ണം ഇ​ര​ട്ടി​പ്പ്​ വാ​ഗ്ദാ​നം ചെ​യ്ത്​ സ്ത്രീ​യി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക്​ ത​ട​വ്​ ശി​ക്ഷ. മൂ​ന്നു​മാ​സം ത​ട​വും നാ​ടു​ക​ട​ത്ത​ലു​മാ​ണ്​ പ്ര​തി​ക​ൾ​ക്ക്​ വി​ധി​ച്ച​തെ​ന്ന്​ സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റി​ലൂ​ടെ ദു​ബൈ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. പാ​ർ​ട്ട്​​ടൈം ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ വാ​ട്​​സ്​​ആ​പ്​ വ​ഴി​യാ​ണ്​ സ്​​ത്രീ​യു​മാ​യി പ്ര​തി​ക​ൾ ബ​ന്ധം സ്ഥാ​പി​ച്ച​ത്.

പ​ണം അ​യ​ച്ചു​ന​ൽ​കി​യാ​ൽ അ​തി​വേ​ഗം ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ​തോ​ടെ പ്രോ​സി​ക്യൂ​ഷ​ൻ പ്ര​തി​ക​ളെ മി​സ്​​ഡെ​മി​ന​ർ കോ​ട​തി​യി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്യു​ക​യും ​ഐ.​ടി നെ​റ്റ്​​വ​ർ​ക്​ വ​ഴി ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​നം​ ന​ട​ത്തി​യ കേ​സ്​ ചു​മ​ത്തു​ക​യു​മാ​യി​രു​ന്നു. വി​ചാ​ര​ണ​ക്ക്​ ശേ​ഷ​മാ​ണ്​ പ്ര​തി​ക​ൾ​ക്ക്​ ത​ട​വ്​ ശി​ക്ഷ വി​ധി​ച്ച​ത്.

ത​ട്ടി​പ്പി​ന്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​നൗ​ദ്യോ​ഗി​ക ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ന്ദേ​ശ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ താ​മ​സ​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ സു​ര​ക്ഷാ അ​ധി​കാ​രി​ക​ളെ ഉ​ട​ൻ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളോ​ട് നി​ർ​ദേ​ശി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version