പകർച്ചപ്പനി തടയുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ നടത്തുന്ന വാർഷിക സീസണൽ വാക്സിനേഷൻ ബോധവത്കരണ കാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൊതു ജനങ്ങൾക്കിടയിൽ പകർച്ചപ്പനിക്കെതിരായ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യം.
ഇതിനായി രാജ്യത്തെ മെഡിക്കൽ പ്രഫഷനലുകളെ ഏറ്റവും പുതിയ അന്തർദേശീയ പ്രതിരോധ രീതികൾ ഉപയോഗിച്ച് സജ്ജമാക്കുകയും ടാർഗറ്റ് ഗ്രൂപ്പുകൾക്കായി വാക്സിൻ കവറേജ് വിപുലീകരിക്കുകയും ചെയ്യും. പൗരന്മാർ, താമസക്കാർ, സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ, ആരോഗ്യരംഗത്തെ പ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാ ജനവിഭാഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.
വയോധികർ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ ഉൾപ്പെടെ പകർച്ചപ്പനി മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളവരിലായിരിക്കും കാമ്പയിൻ ശ്രദ്ധകേന്ദ്രീകരിക്കുക. യു.എ.ഇയിൽ വാർഷിക സീസണൽ വാക്സിനേഷൻ കാമ്പയിൻ സാധാരണ ഒക്ടോബറിലാണ് ആരംഭിക്കാറ്.
എന്നാൽ, സുരക്ഷിതമായ ശീതകാലം ഉറപ്പുവരു ത്തുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബറിൽ തന്നെ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നത്. വാക്സി നേഷനിലൂടെ 100 ശതമാനം രോഗ സംരക്ഷണം ഉ റപ്പുനൽകുന്നില്ലെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കി ൽ അതിന്റെ ഗുരുതരാവസ്ഥ കുറക്കാൻ കുത്തിവെ പ്പ് സഹായകമാവുമെന്നാണ് മന്ത്രാലയത്തിന്റെ വില യിരുത്തൽ.