Gulf

നോർത്ത് അമേരിക്കയിൽ മലബാർ ഗോൾഡ് ഷോറൂം തുറന്നു

Published

on

നോർത്ത് അമേരിക്കയിൽ സാന്നിധ്യം ശക്തമാക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. യുഎസിലെ അഞ്ചാം ഷോറൂം ലൊസാഞ്ചലസിൽ ഉദ്ഘാടനം ചെയ്തു. കലിഫോർണിയ കോൺഗ്രസ് വുമൺ മിഷേൽ സ്റ്റീൽ  ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, എംഡി ഷംലാൽ അഹമ്മദ്, നോർത്ത് അമേരിക്ക റീജനൽ ഹെഡ് ജോസഫ് ഈപ്പൻ എന്നിവർ പങ്കെടുത്തു.

ആർട്ടിസിയ സിറ്റിയിൽ 6500 ചതുരശ്ര അടിയിലാണ് പുതിയ ഷോറൂം ഒരുക്കിയത്. 20 രാജ്യങ്ങളിൽ നിന്ന് 30,000ൽ അധികം ഡിസൈനുകളിലുള്ള ആഭരണങ്ങൾ ഇവിടെ ലഭിക്കും. ഉദ്ഘടനത്തിന്റെ ഭാഗമായി ഡയമണ്ട്, പ്രെഷ്യസ് ജെം ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണനാണയങ്ങൾ സമ്മാനമായി നേടാം. ഇന്ത്യയിൽ നിന്നുള്ള ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്താനുള്ള സൗകര്യത്തിനാണ് ലൊസാഞ്ചലസ് തിരഞ്ഞെടുത്തതെന്നു ഷംലാൽ അഹമ്മദ് പറഞ്ഞു. യുഎസിലെ ആറാമത്തെ ഷോറൂം ജോർജിയയിലെ അറ്റ്‌ലാന്റയിൽ ഉടൻ തുറക്കും.

സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, ഓസ്റ്റിൻ, ടാംബ, വെർജീനിയ, ഡിട്രോയ്റ്റ്, ഹൂസ്റ്റൺ, ഷാർലറ്റ്, ഫീനിക്സ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിൽ പുതിയ ഷോറൂമുകൾ ആരംഭിക്കും. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലും ആൽബർട്ടയിലും ഷോറൂമുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യമിട്ടതിൽ 7 ഷോറൂമുകൾ തുറന്നു. ബാക്കി 13 ഷോറൂമുകൾ വരും ആഴ്ചകളിൽ യുഎസ്, യുഎഇ, ഖത്തർ, സൗദി, ഇന്ത്യ എന്നിവിടങ്ങളിലായി തുറക്കും

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version