നിയന്ത്രണങ്ങൾ പാലിച്ചില്ല : യുഎഇയിൽ ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി സെൻട്രൽ ബാങ്ക്
നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് യുഎഇയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ബ്രോക്കറായ ഗാലക്സി ഇൻഷുറൻസ് ബ്രോക്കറിന്റെ ലൈസൻസ് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഇന്ന് വെള്ളിയാഴ്ച റദ്ദാക്കി.
ഗാലക്സിക്ക് ദുർബലമായ കംപ്ലയൻസ് ചട്ടക്കൂടുണ്ടെന്നും അതിന്റെ റെഗുലേറ്ററി ബാധ്യതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും സെൻട്രൽ ബാങ്ക് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ റദ്ദാക്കൽ തീരുമാനം.