ഇന്ന് ജൂലൈ 25 വ്യാഴാഴ്ച്ച പുലർച്ചെ ഷാർജയിലെ ദൈദിലുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച കടകളുടെ ഉടമകൾക്ക് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അടിയന്തര സഹായം പ്രഖ്യാപിച്ചു
കത്തി നശിച്ച കടകളുടെ ഉടമകൾക്ക് ഫർണിച്ചർ, ഷെൽഫുകൾ, എയർ കണ്ടീഷനിംഗ് എന്നിവ സജ്ജീകരിച്ച കടകൾ മൂന്ന് ദിവസത്തിനകം ഒരുക്കണമെന്നും ഷാർജ ഭരണാധികാരി ഉത്തരവിട്ടു. നാശനഷ്ടമുണ്ടായ കടയുടമകൾക്ക് പുതിയ മാർക്കറ്റിൽ പുതിയ കടകൾ നൽകി നഷ്ടപരിഹാരം നൽകാനും അവരുടെ നഷ്ടത്തിന് സാമ്പത്തിക നഷ്ടപരിഹാരം നൽകാനും അദ്ദേഹം നിർദ്ദേശിച്ചു.