Gulf

ദേശീയഗാനം ജനഗണമന ആദ്യമായി ആലപിച്ചത് എവിടെയെന്ന് അറിയാമോ? 1911 ഡിസംബർ 27 ന് കൽക്കത്തയിൽ

Published

on

By K.j George

നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോർ ബംഗാളിയിൽ എഴുതിയ ‘ജനഗണമന’ എന്ന ദേശീയഗാനം ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ തറച്ച വരികളാണ്. ഇന്ത്യയുടെ സമ്പന്നതയും വൈവിധ്യവും സംസ്കാരവും വെളിപ്പെടുത്തുന്നതാണ് ഓരോ വരികളിലും വാക്കുകളിലും തുളുമ്പി നിൽക്കുന്നത്.

1911 ഡിസംബർ 27ന് കൊൽക്കത്തയിൽ നടന്ന ഒരു കോൺഗ്രസ് യോഗത്തിലാണ് ‘ജനഗണമന’ ആദ്യമായി ആലപിച്ചത്. കൊൽക്കത്ത സമ്മേളനത്തിലെ രണ്ടാം ദിവസമാണ് ടാഗോർ ജനഗണനമന പാടിയത്. ‘ഭാഗ്യവിധാത’ എന്ന് പേരിട്ടിരുന്ന ഗാനം ശങ്കരാഭരണ രാഗത്തിൽ ബംഗാളിയിലാണ് ആലപിച്ചത്. രാംസിങ് ഠാക്കൂർ ആണ് സംഗീതം നൽകിയത്. 1941ൽ സുഭാഷ് ചന്ദ്രബോസ് ഈ ഗാനത്തിന്റെ വ്യത്യസ്‌തമായ ഒരു പതിപ്പ് കൊണ്ടുവന്നു. അതിനെ ‘ശുഭ് സുഖ് ചെയിൻ’ എന്നാണ് വിളിച്ചിരുന്നത്. നേതാജി ദേശീയഗാനം ബംഗാളിയിൽ നിന്ന് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു. ആർമി ക്യാപ്റ്റൻ ആബിദ് അലി ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുകയും ക്യാപ്റ്റൻ രാം സിങ് ഈണം നൽകുകയും ചെയ്‌. അതിനുശേഷം ഇംഗ്ലീഷ് ഉൾപ്പെടെ 22 ഭാഷകളിൽ ഇത് വിവർത്തനം ചെയ്യപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ജനഗണമനയെ ആദ്യമായി ദേശീയഗാനമായി അംഗീകരിച്ചത്. അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ജനഗണമനയെ ദേശീയഗാനമായി പ്രഖ്യാപനം നടത്തിയത്. രാജ്യം റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുൻപ് 1950 ജനുവരി 24ന് പാർലമെന്റിൽ ആദ്യമായി ജനഗണമന എന്ന ഗാനം ഉയർന്നുകേട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version