Gulf

ദുരന്തഭൂമിയായി വയനാട്: മരണം 357, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

Published

on

വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവർക്കു വേണ്ടി നടക്കുന്ന അഞ്ചാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഉരുൾപൊട്ടലിൽ മരണസംഖ്യ 357 ആയി. ഇരുന്നൂറിലേറെ ആളുകളെ ഇനി കണ്ടെത്താനുണ്ട്. ആശുപത്രികളിൽ ചികിത്സ തേടിയ 518 പേരിൽ 209 പേർ ആശുപത്രി വിട്ടു. 219 പേർ ഇതുവരെ മരിച്ചെന്നാണു സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 98 പേർ പുരുഷന്മാരും 90 പേർ സ്ത്രീകളും 31 കുട്ടികളുമാണുള്ളത്.


157 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. 147 മൃതദേഹങ്ങൾ ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകി. 147 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇന്ന് 4 മൃതദേഹങ്ങളാണു കണ്ടെത്തിയതെന്നും സർക്കാർ അറിയിച്ചു. ചൂരൽമലയിൽ നിന്നും 3 മൃതദേഹങ്ങളും നിലമ്പൂരിൽ നിന്നും ഒരു മൃതദേഹവും കണ്ടെത്തി. ഇതുവരെ 6 സോണുകളിൽ പരിശോധന നടത്തിയെന്നാണ് വിശദീകരണം.
ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ച ചാലിയാറിൽ പരിശോധന കേന്ദ്രീകരിക്കാനാണു നിലവിലെ ശ്രമം. ഇന്നു രാവിലെ മുതൽ സ്‌കൂബാ ഡൈവേഴ്‌സടക്കമുള്ള നൂറോളം പേർ ചാലിയാർ അരിച്ചുപൊറുക്കിയിരുന്നു. അവധി ദിവസമായ നാളെ കൂടുതൽ പേരെ എത്തിച്ച് തിരച്ചിൽ നടത്താനാണ് ശ്രമം. ഏകദേശം എൺപതോളം മൃതദേഹങ്ങളും നൂറ്റിമുപ്പതോളം ശരീര ഭാഗങ്ങളും ചാലിയാറിൽ നിന്നും ഇതു വരെ ലഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version