Gulf

ദു​ബൈ ലാ​ൻ​ഡ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ‘സ്മാ​ർ​ട്ട് വാ​ട​ക സൂ​ചി​ക’ ന​ട​പ്പാ​ക്കു​ന്നു.

Published

on

അ​തി​വേ​ഗം വ​ള​രു​ന്ന എ​മി​റേ​റ്റി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ സു​താ​ര്യ​ത​യും ന​വീ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ‘സ്മാ​ർ​ട്ട് വാ​ട​ക സൂ​ചി​ക’ ന​ട​പ്പാ​ക്കു​ന്നു. ദു​ബൈ ലാ​ൻ​ഡ് ഡി​പ്പാ​ർ​ട്മെ​ന്‍റ്(​ഡി.​എ​ൽ.​ഡി) അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ ന​ട​പ്പാ​ക്കു​ന്ന പു​തി​യ സം​വി​ധാ​നം ഭൂ​വു​ട​മ​ക​ൾ, വാ​ട​ക​ക്കാ​ർ, നി​ക്ഷേ​പ​ക​ർ എ​ന്നി​വ​ർ​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന​താ​ണ്.

എ​ല്ലാ​വ​ർ​ക്കും റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ​തും കൃ​ത്യ​വു​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​ൽ ‘സ്മാ​ർ​ട്ട്​ വാ​ട​ക സൂ​ചി​ക’ വാ​ട​ക നി​ർ​ണ​യി​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും ഏ​റെ ഉ​പ​കാ​ര​പ്പെ​ടും.

നിലവിലുള്ള റെൻ്റൽ ഇൻഡക്‌സ് ലഭ്യമാകുന്ന ഓ ൺലൈൻ പോർട്ടൽ വസ്‌തുവിൻ്റെ പ്രതിവർഷ മൂല്യ ത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ലഭ്യ മാക്കുന്നത്. ഇതിൽനിന്ന് വ്യത്യസ്‌തമായി തത്സമയ ഇടപാടുകളിൽനിന്ന് ശേഖരിക്കുന്നതും നിർമിതബു ദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചുമുള്ള ഡേറ്റയാ ണ് പുതിയ സൂചികയിൽനിന്ന് ലഭ്യമാവുക. അത്യാ ധുനിക സാങ്കേതികവിദ്യകളെ റിയൽ എസ്റ്റേറ്റ് രംഗ വുമായി സംയോജിപ്പിക്കുന്ന സംവിധാനം എല്ലാ വി പണി പങ്കാളികളുടെയും ആവശ്യങ്ങൾക്കനുസൃത മായ സേവനം ഉറപ്പാക്കുന്നതുമാണ്. കഴിഞ്ഞ നാല് വർഷമായി ദുബൈയിലെ വാടക വർധിച്ചുകൊണ്ടി രിക്കുകയാണ്.

എമിറേറ്റിലേക്ക് പുതിയ താമസക്കാരുടെയും നി ക്ഷേപകരുടെയും വരവ് വർധിച്ചതാണിതിന് കാര ണം. ഈ വർഷം മാത്രം ദുബൈയിൽ ജനസംഖ്യ ഒ രു ലക്ഷത്തിലധികം വർധിച്ചതായാണ് കണക്കാക്കു ന്നത്. 2024ന്റെ മൂന്നാം പാദത്തിൽ നഗരത്തിലെ വാ ടക 18 ശതമാനം വർധിച്ചതായാണ് വിലയിരുത്ത പ്പെടുന്നത്. വില്ല വാടകയിൽ വർഷാവർഷം 13 ശത മാനം വർധനവും അപ്പാർട്മെൻ്റ് വാടകയിൽ 19 ശ തമാനം കുത്തനെ വർധനവുമാണ് രേഖപ്പെടുത്തി യത്. പുതിയ താമസ സ്ഥലങ്ങൾക്കായുള്ള ആവ ശ്യം എമിറേറ്റിൽ വിതരണത്തേക്കാൾ കൂടുതലാണ്.

ഇത് നഗരത്തിലെ എല്ലാ മേഖലയിലുമുള്ള വാടകയി ൽ വർധനക്ക് കാരണമാകുകയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ വാടക നിരക്കുകൾ താമസ ക്കാർക്ക് വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്ന ഔ ദ്യോഗിക വാടക സൂചിക അബൂദബി പുറത്തിറക്കി യിരുന്നു. എമിറേറ്റിലെ പ്രോപ്പർട്ടികളുടെ വാടക വ്യ ക്തമാക്കുന്ന സൂചിക വഴി വിവിധ മേഖലകളിലെ വാടക അറിയാനാവും.

നഗരത്തിലെ കെട്ടിടങ്ങളുടെ ത്രൈമാസ വാടക നിര ക്കാണ് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നത്. താമസ, വാണിജ്യ, വ്യവസായ കേന്ദ്രങ്ങളിലെ വിശ്വസനീയ മായ വാടക ഇതുവഴി താമസക്കാർക്ക് ലഭിക്കും. അ ബൂദബി റിയൽ എസ്‌റ്റേറ്റ് വെബ്സൈറ്റിലൂടെയാ ണ് ഈ സേവനം ലഭ്യമാക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version