Gulf

ദുബൈയിലേക്കുള്ള വിമാനത്തിൽ പുക

Published

on

ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനത്തിൽ നിന്ന് പുക ഉയർന്നു. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാ‍ർ കയറുന്നതിന് മുമ്പാണ്  വിമാനത്തിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ അഗ്നിശമന സേനയെത്തി വെള്ളമൊഴിച്ച് പുക കെടുത്തി. വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് പുക കണ്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതാണ്ട് 320 യാത്രക്കാർ ഈ സമയം വിമാനത്തിൽ കയറാനായി ടെർമിനലിലും ലോഞ്ചിലും തയ്യറാവുകയായിരുന്നു.

രാത്രി പത്തുമണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. രാത്രി 8.15ന് ദുബായിൽ നിന്നും യാത്രകാരുമായി ചെന്നൈയിൽ എത്തിയ വിമാനം ആണ് പിന്നീട് ഇവിടെ നിന്നുള്ള യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version