Gulf

ദുബായ് വിമാനത്താവളത്തിൽ സ്മാർട് ഫോണിലൂടെ ഐ ഡിക്ലയർ ചെയ്താൽ കസ്റ്റംസ് നടപടിക്രമങ്ങൾ 4 മിനിറ്റിൽ പൂർത്തിയാകും

Published

on

കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ (ഐ ഡിക്ലയർ) സംവിധാനം ഏർപ്പെടുത്തിയതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 45 മിനിറ്റിന് പകരം നടപടിക്രമങ്ങൾ 4 മിനിറ്റിനകം പൂർത്തിയാക്കാം.

വിമാനം ഇറങ്ങുന്നതിനു മുൻപുതന്നെ  നിയമവിധേയമായി കൊണ്ടുവരുന്ന വസ്തുക്കൾ, പണം എന്നിവയെക്കുറിച്ച് ഓൺലൈനിലൂടെ വിവരം നൽകാവുന്ന സംവിധാനമാണ് ഐ ഡിക്ലയർ. വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള നടപടിക്രമങ്ങൾ ഗണ്യമായി കുറയ്ക്കാനും സമയം ലാഭിക്കാനും ഇതുമൂലം സാധിക്കുന്നു. കള്ളക്കടത്തും തടയാം.

യാത്രക്കാർക്കായി സ്മാർട്ട് മൊബൈൽ ഡിക്ലറേഷൻ നടപ്പിലാക്കുന്ന മേഖലയിലെ ആദ്യത്തെ കസ്റ്റംസ് ആയി ദുബായ് കസ്റ്റംസ് മാറി. വർഷത്തിൽ റെക്കോർഡ് യാത്രക്കാരെ സ്വീകരിക്കുന്ന തിരക്കേറിയ വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ എളുപ്പമാക്കാനും ഇതിലൂടെ സാധിക്കും. കസ്റ്റംസ് ഇൻസ്പെക്ടർമാർ ഇനി യാത്രക്കാർക്കു വേണ്ടി ഡിക്ലറേഷൻ പൂരിപ്പിക്കേണ്ടതില്ല. സ്മാർട് ഫോണിലൂടെ ഐ ഡിക്ലയർ ചെയ്യുന്ന യാത്രക്കാർക്ക് ലഭിക്കുന്ന ബാർ കോഡ് സ്കാൻ ചെയ്താൽ വിവരങ്ങൾ ലഭിക്കും. ഇതോടെ തടസ്സമില്ലാതെ നടപടികൾ  വേഗം പൂർത്തിയാക്കി പുറത്തിറങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version