ദുബായിലെ വിവിധ പ്രദേശങ്ങളിലായി മൗണ്ടഡ് പോലീസ് പട്രോളിംഗ് ചുമത്തിയത് 107 ട്രാഫിക് പിഴകൾ
ഈ വർഷം ആദ്യ പകുതിയിൽ ദുബായ് മൗണ്ടഡ് പോലീസ് സ്റ്റേഷൻ നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി 732 പട്രോളിംഗ് നടത്തുകയും മൊത്തം 107 പിഴകൾ നൽകുകയും ചെയ്‌തതായി മൗണ്ടഡ് പോലീസ് സ്റ്റേഷൻ ഡയറക്ടർ വിദഗ്‌ധനായ മേജർ ജനറൽ ഡോ. മുഹമ്മദ് ഈസ അൽ അദിബ് അറിയിച്ചു.
മൗണ്ടഡ് പട്രോളിംഗ് ദുബായുടെ സുരക്ഷാ പ്രവർത്തനങ്ങളുടെ ഒരു പ്രധാന ഘടകമായി ഇപ്പോൾ മാറിയിട്ടുള്ളതിനാൽ താമസക്കാരുടെ മനസ്സമാധാനം ഉറപ്പാക്കുന്നു. ദുബായിലെ പരമ്പരാഗത വഴികളിളെല്ലാം ദുബായ് മൗണ്ടഡ് പട്രോളിംഗ് ഉണ്ടാകും. സമൂഹത്തിൽ സുരക്ഷിതത്വം പ്രോത്സാഹിപ്പിക്കാനാണ് ഈ പട്രോളിംഗ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.