കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇൻസെപയർ 2024 എന്ന പേരിൽ പ്രചോദന സദസ്സ് സംഘടിപ്പിച്ചു. അബൂ ഹയ്ലിലെ കെ എം സി സി ഓഫീസ് മെയിൻ ഹാളിൽ നടന്ന പരിപാടി യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പി കെ അൻവർ നഹാ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വി സി സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സൈകോളജിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ ഡേ.സുലൈമാൻ മേൽപ്പത്തൂർ വിഷയാവതരണം നടത്തി
വർത്തമാനകാലത്തെ വെല്ലുവിളികളെ അതിജീവിക്കാനും അവസരങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും പ്രചോദിപ്പിക്കുന്ന സംവേദനാത്മക സെഷനുകളിലൂടെയായിരുന്നു പരിപാടി നടന്നത്.സമൂഹത്തിന്റെ ഉന്നതി, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ്, വ്യക്തിത്വ വളർച്ച, സൗഹൃദങ്ങളുടെ പ്രാധാന്യം, വിവിധ രംഗങ്ങളിലെ അവസരങ്ങൾ, പ്രൊഫഷണൽ മികവുകൾ എന്നിവ സംബന്ധിച്ചുള്ള ദിശാബോധവും ചടങ്ങിന് വിഷയമായി .മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി എ പി നൗഫൽ ആശംസകൾ നേർന്നു. ദുബായ് കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ജബ്ബാർ പി കെ സ്വാഗതവും ട്രഷറർ സാദിക്ക് തിരൂരങ്ങാടി നന്ദിയും പറഞ്ഞു. തുടർന്ന് ദുബായിലെ എടരിക്കോട് കോൽക്കളി സംഘത്തിന്റെ കോൽക്കളിയും അരങ്ങേറി.