ദുബായ് കെ എം സി സി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ സ്പോർട്സ് ആൻഡ് വെൽനെസ് വിങ്ങിന്റെ നേതൃത്വത്തിൽ യുഎഇയിലെ കണ്ണൂർക്കാരായ പ്രവാസികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കണ്ണൂർ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള കൂട്ടായ്മകളും ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇത് സംബന്ധിച്ചുള്ള പ്രവർത്തക സമിതി യോഗം പ്രസിഡണ്ട് മൊയ്തു മഠത്തിന്റെ അധ്യക്ഷതയിൽ ചേർന്നു.മുഹമ്മദ് അയാസ് തായത്ത് (ചെയർമാൻ),റിസാൽ മഠത്തിൽ (ജനറൽ കൺവീനർ),ഷാനിബ് മങ്കൻ (ചീഫ് കോർഡിനേറ്റർ), ഹാരിസ്, ആഷിക് മുക്കണ്ണി ,മുഷ്ത്താക് വാരം, നിഹ്‌മത്തുല്ല അറക്കൽ,റിയാസ് വാരം, ഷംഷാജ് പുറത്തീൽ , റാഷിദ് സി, മഷ്ഹൂദ് ചീനി, തൻവീർ ഉരുവച്ചാൽ ,അസ്കർ സൗത്ത്ബസാർ, അർഷിൽ ആയിക്കര
ടി സി നാസർ, റിയാസ് ദേവ ,അജ്മൽ, ഹിളർ വാരം,ഷാഫി കസാനക്കോട്ട ,ഷുക്കൂർ മൈദാനപ്പള്ളി, നൈസാമ് മായൻമുക്ക് (കോർഡിനേറ്റർമാർ), മൊയ്‌ദു മഠത്തിൽ,അൻസാരി പയ്യാമ്പലം,മുനീർ ഐക്കോടിച്ചി,ഷഹീബ് സാലിഹ് (ഉപദേശക സമിതി) എന്നിവരടങ്ങുന്ന സംഘാടകർ സമിതിക്ക് രൂപം നൽകി.ഷാഫി കസാനക്കോട്ട പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി അൻസാരി പയ്യാമ്പലം സ്വാഗതവും ഷഹീബ് സാലിഹ് നന്ദിയും പറഞ്ഞു