Gulf

ദുബായ് എയർപോർട്ടിൽ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചു

Published

on

ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3-ൽ ‘നിങ്ങളുടെ ഭാവി’ എന്ന പേരിൽ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ആണ് പരിപാടി സംഘടിപ്പിച്ചത്. ഡയറക്ടറേറ്റ് നടത്തുന്ന വിദ്യാഭ്യാസ പരിപാടിയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായാണ് മൊബൈൽ എജുക്കേഷൻ എക്സിബിഷൻ സംഘടിപ്പിച്ചത്

ജിഡിആർഎഫ് എ ദുബായ് എയർപോർട്ട് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ തലാൽ അൽ ഷൻങ്കീതി, എമിറേറ്റ്സ് എയർലൈൻസിന്റെ എയർപോർട്ട് സർവീസ് സീനിയർ വൈസ് പ്രസിഡണ്ട് സമി അഖീൽ എന്നിവരും, മറ്റ് ഉദ്യോഗസ്ഥരും പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

മേളയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്ത് അവരുടെ വിവിധ പാഠ്യ വിഷയങ്ങൾ സന്ദർശകരെ പരിചയപ്പെടുത്തി. ഡയറക്ടറേറ്റ് ജീവനക്കാരുടെയും അവരുടെ മക്കളുടെയും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും മികച്ച അക്കാദമിക കഴിവുകൾ കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്. സന്ദർശകർക്ക് മികച്ച വിദ്യാഭ്യാസ പരിപാടികളും പ്രത്യേക ഓഫറുകളും ഇവിടെ പരിചയപ്പെടുവാൻ അവസരം ലഭിച്ചു.

ഭാവിയിൽ മികച്ച അവസരങ്ങൾ നേടാനും വിദ്യാഭ്യാസത്തിലെ ഉന്നമനങ്ങൾ കൈവരിക്കാനുമായി ഇത്തരത്തിലുള്ള പരിപാടികൾ പ്രയോജനകരമാവുമെന്ന് ജി ഡി ആർ എഫ് എ വൃത്തങ്ങൾ വ്യക്തമാക്കി. നവംബർ 19 വരെ വിവിധ ജി ഡി ആർ എ യുടെ
വിവിധ കേന്ദ്രങ്ങളിലും ഇത്തരത്തിൽ പ്രദർശനം നടക്കും . ഡിപ്പാർട്ട്മെന്റ് ജീവനക്കാർക്ക് അവരുടെ തൊഴിൽസ്ഥലങ്ങളിൽ തന്നെ ഈ വിദ്യാഭ്യാസ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ സംവിധാനമൊരുക്കുമെന്നും ജി ഡി ആർ എഫ് എ ദുബായ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version