18 ഇന്ത്യക്കാരാണ് തട്ടിപ്പിന് ഇരയായത്. തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലെ എൻജിനീയറിങ്, ഡിപ്ലോമ ബിരുദധാരികളായ യുവാക്കളാണ് ഇരകൾ. “എ വൺ വീസ” നൽകി 4000 മുതൽ 7000 വരെ ഖത്തർ റിയാൽ ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം മുതൽ മൂന്നര ലക്ഷം വരെ രൂപയാണ് ഇവരിൽ നിന്ന് തട്ടിയെടുത്തത്.
എച്ച് ആർ മാനേജർ, ടൈം കീപ്പർ, എച്ച്ആർ അസിസ്റ്റന്റ് തുടങ്ങിയ ജോലികൾ ഒഴിവുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് സുമൻ പാൽതുറെ എന്ന തമിഴ്നാട് സ്വദേശിയാണ് ഇവരെ വലയിൽ വീഴ്ത്തിയത്. തട്ടിപ്പ് ഇരയായവർ ഇപ്പോൾ ഖത്തറിലെ ഇന്ത്യൻ എംബസിയെ സമീപിച്ചിരിക്കുകയാണ്. സ്വന്തം നാട്ടുകാരനായയാൾ പണം തട്ടിയെടുത്തത് ഒരു മാസം മുൻപ് ഖത്തറിൽ എത്തിയ ഇവർ എംബസി അധികൃതരെ അറിയിച്ചു. ഖത്തറിൽ എത്തുന്നതിന് മുമ്പ് നേപ്പാളിൽ പോയി രണ്ടു മുതൽ മൂന്ന് ആഴ്ച വരെ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് വീസ തട്ടിപ്പ് നടത്തിയയാൾ ഇവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വന്തം ചെലവിൽ നേപ്പാളിൽ എത്തിയ ഇവർ അവിടെനിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ദോഹയിൽ എത്തുന്നത്. എന്നാൽ തങ്ങൾക്ക് കാര്യമായ പരിശീലനങ്ങൾ ഒന്നും ലഭിച്ചിരുന്നില്ലെന്നും തങ്ങളെ കൊണ്ടുപോയി ഒരു ഹോട്ടലിൽ താമസിപ്പിച്ച് പരിശീലനമെന്ന പേരിൽ ചില കാര്യങ്ങൾ പറഞ്ഞ് തരിക മാത്രമാണ് ചെയ്തത് എന്നും തട്ടിപ്പിന് ഇരയായവർ പറഞ്ഞു