മയക്കുമരുന്ന് കലർന്ന ഇ-സിഗരറ്റുമായി വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പൊലീസിന്റെ പിടിയിലായി. 10,000 ദിർഹം പിഴ ഈടാക്കുകയും ചെയ്തു . ആംഫെറ്റാമൈൻ ഗുളികകളും കഞ്ചാവ്-ലിക്വിഡ് അടങ്ങിയ ഇ-സിഗരറ്റുകളും കൈവശം വച്ചതിനാണ് ഇയാൾക്കെതിരെ പിഴ ചുമത്തിയത്.കഞ്ചാവ് കലർത്തിയ എണ്ണമയമുള്ള പദാർത്ഥം അടങ്ങിയ 24 ഇ-സിഗരറ്റുകളും 19 ആംഫെറ്റാമൈൻ ഗുളികകളും യുവാവിൻ്റെ കൈവശം ഉണ്ടായിരുന്നതായി ദുബായ് പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
പ്രോസിക്യൂട്ടർമാർ പ്രതിയെ ദുബായ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യ്തു. കേസ് ദുബായ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തപ്പോൾ, പിടിച്ചെടുത്ത വസ്തുക്കൾ പരിശോധിച്ച് നിയമവിരുദ്ധ വസ്തുക്കളുടെ കൃത്യമായ തൂക്കം വ്യക്തമാക്കുന്നതിന് ഫോറൻസിക് ലാബിലേക്ക് റഫർ ചെയ്യാൻ അഭിഭാഷകൻ ജഡ്ജിമാരുടെ ബെഞ്ചിനെ ബോധ്യപ്പെടുത്തി. പ്രോസിക്യൂഷൻ നടത്തിയ ചോദ്യം ചെയ്യലിൽ, പ്രതി കുറ്റം സമ്മതിക്കുകയും തൻ്റെ വ്യക്തിപരമായ ഉപയോഗത്തിന് കൈവശം വെച്ചതാണെന്നും സമ്മതിച്ചു. പിടികൂടിയ ലഹരിവസ്തുവിൻ്റെ കൃത്യമായ തൂക്കം ഫോറൻസിക് ലാബിന് വ്യക്തമാക്കാൻ സാധിക്കാത്തതിനെ തുടർന്ന് മയക്കുമരുന്ന് [കഞ്ചാവ്] കൊണ്ടുവന്നതിനും കൈവശം വച്ചതിനും പ്രതിയെ ദുബായ് ക്രിമിനൽ കോടതി പ്രതിക്ക് 10,000 ദിർഹം പിഴ ചുമത്തി.