Gulf

ദുബായിൽ പൊതുമാപ്പ് സേവനങ്ങൾക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു

Published

on

ദുബായിൽ പൊതുമാപ്പ് ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതോടെ സേവനം നൽകാനായി കൂടുതൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ നിയോഗിച്ചു ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. യുഎഇ വിസ പൊതുമാപ്പ് അവസാനിക്കാൻ 3 ദിവസം മാത്രം ബാക്കിനിൽക്കെ വിസ സ്റ്റാറ്റസ് ശരിയാക്കാൻ വർധിച്ച ജനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ദുബായ് അൽ അവീറിലെ വയലെറ്റെഴ്സ് സെറ്റിൽമെന്റ് കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒൿടോബർ 31നാണ് പൊതുമാപ്പിന്റെ അവസാന തിയതി. അതിനാൽ ഇതുവരെ തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാത്ത നിയമലംഘകാർ, ഏറ്റവും വേഗത്തിൽ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജി ഡി ആർ എഫ് എ ദുബായ് അറിയിച്ചു

വിസ സമ്പദ്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അൽ അവീർ സെന്ററിലേക്ക് ആയിരക്കണക്കിന് പേരാണ് എത്തിച്ചേരുന്നത്. ഇവരുടെ ഇവരുടെ വിസ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജി ഡി ആർ എഫ് എ കസ്റ്റ്മർ ഹാപ്പിനസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലഫ് : കേണൽ സാലിം ബിൻ അലി പറഞ്ഞു.മുൻകാല പൊതുമാപ്പിന്റെ അനുഭവത്തിൽ അവസാന നാളുകളിൽ വലിയ രീതിയിലുള്ള ആളുകളാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഓഫീസർമാരുടെ എണ്ണം ഇരട്ടിയാക്കി.അന്തിമതീയതിക്ക് ശേഷം നിയമലംഘകർക്ക് ഒരു ഇളവും നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു

ഔട്ട് പാസിന്റെ കാലാവധി 14 ദിവസം

ഏതെങ്കിലും ഒരാൾക്ക് ഔട്ട് പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിട്ടുപോകണം . ഔട്ട്പാസ് മുഖേന സ്വദേശത്തേക്ക് മടങ്ങിയ വിദേശികൾക്ക്, തിരികെ യുഎഇ- യിലേക്ക് പ്രവേശിക്കാൻ ഒരു വിലക്കുമില്ല.എപ്പോൾ വേണമെങ്കിലും അവർക്ക് തിരികെ വരാമെന്ന് അദ്ദേഹം ആവർത്തിച്ചു.എമിറേറ്റ്സ് ഐഡി കൈവശമുള്ള ഓവർസ്റ്റേ ആയവർ,നേരിട്ട് അമർ സെന്ററിലേക്ക് പോകാം. അവിടെ നിന്ന് ഔട്ട് പാസിന് അപേക്ഷ നൽകാം. എന്നാൽ എമിറേറ്റ്സ് ഐഡി ഇല്ലാത്തവർക്ക് അൽ അവിർ സെന്ററിൽ വിരലടയാളം എടുത്തതിന് അമർ സെന്ററിൽ പോയി എക്സിറ്റ് പാസിന് അപേക്ഷ നൽകണം. അവർക്ക് 3 ദിവസത്തിനുള്ളിൽ ഔട്ട് പാസ് ലഭ്യമാക്കുമെന്നും ശേഷിക്കുന്ന ദിവസങ്ങളിൽ ആളുകൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ലഫ്: കേണൽ വ്യക്തമാക്കി.രാവിലെ 8 മുതൽ രാത്രി 8 വരെയാണ് അൽ അവിർ സെന്ററിന്റെ പ്രവർത്തന സമയം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version