ബായിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിന് ബോംബ് ഭീഷണി. 189 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിന് ഇ–മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പൊലീസ് അറിയിച്ചു. വിമാനം പിന്നീട് സുരക്ഷിതമായി ജയ്പൂരിൽ ഇറക്കി.
െഎഎക്സ്-196 വിമാനം ദുബായിൽ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്നു. പുലർച്ചെ 1.20ന് ജയ്പൂർ ഇന്റർനാഷനൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. സുരക്ഷാസേനയുടെ സമഗ്രമായ പരിശോധനയ്ക്ക് ശേഷം സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പിന്നീട് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാജ ബോംബ് ഭീഷണികൾ മൂലം ഒട്ടേറെ വിമാനങ്ങൾ തടസ്സപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ വ്യോമയാന അധികൃതർ അതീവ ജാഗ്രതയിലാണ്. ഇതിനെതിരെ വളരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് സർക്കാരും സിവിൽ ഏവിയേഷൻ അധികൃതരും മുന്നറിയിപ്പ് നൽകി.